‘ബഹുമതിയിൽ സന്തോഷം’; വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം

‘ബഹുമതിയിൽ സന്തോഷം’; വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം
Jan 26, 2026 11:06 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാ​ഗതം ചെയ്ത് സിപിഎം. മുൻകാലത്ത് പത്മ പുരസ്കാരം നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സിപിഎം വിശദീകരണം. പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പ്രതികരണം.

പാര്‍ട്ടിയുടെ നിലപാടിൽ ആകാംക്ഷയുണ്ടായിരുന്നു. പത്മ പുരസ്കാരം ലഭിച്ചതിലും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടതിലും സന്തോഷമുണ്ട് എന്നായിരുന്നു വിഎസിന്‍റെ മകൻ അരുണ്‍കുമാര്‍ പ്രതികരിച്ചത്. സിപിഎം നേതാക്കള്‍ പുരസ്കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നിൽക്കുമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.

പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നുമുള്ള രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി മുൻപ് പുരസ്കാരങ്ങള്‍ നിരസിച്ചത്. രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത് നരസിംഹറാവു സർക്കാരിന്റെ കാലത്താണ്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്‌കാരം നിരസിച്ചു.

1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചു. എന്നാൽ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും പാർട്ടിയും സ്വീകരിച്ചത്.

അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകിയെങ്കിലും അദ്ദേഹവും പുരസ്‌കാരം നിരസിക്കുകയാണുണ്ടായത്.

Happy with the honour CPI(M) welcomes announcement of Padma Vibhushan for VS Achuthanandan

Next TV

Related Stories
നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയേക്കും

Jan 26, 2026 01:28 PM

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയേക്കും

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം, പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി...

Read More >>
'പൂർണ്ണരൂപം അറിയട്ടെ എന്നിട്ട് മറുപടി'; ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ വെള്ളാപ്പള്ളി

Jan 26, 2026 01:07 PM

'പൂർണ്ണരൂപം അറിയട്ടെ എന്നിട്ട് മറുപടി'; ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ വെള്ളാപ്പള്ളി

പൂർണ്ണരൂപം അറിയട്ടെ എന്നിട്ട് മറുപടി, എസ്എൻഡിപി, എൻഎസ്എസ് ,വെള്ളാപ്പള്ളി...

Read More >>
'സ്ത്രീകളോട് ബഹുമാനവും ആദരവും,​ അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരും പേര് പരാമർശിക്കാത്തത്' -മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

Jan 26, 2026 12:54 PM

'സ്ത്രീകളോട് ബഹുമാനവും ആദരവും,​ അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരും പേര് പരാമർശിക്കാത്തത്' -മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

സ്ത്രീകളോട് തനിക്ക് ആദരവും സ്നേഹവും ബഹുമാനവും, താഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്...

Read More >>
എല്ലാവരോടും സമദൂരം; എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്‌എസ്

Jan 26, 2026 12:18 PM

എല്ലാവരോടും സമദൂരം; എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്‌എസ്

എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യത്തിൽ നിന്ന് പിന്മാറി...

Read More >>
Top Stories

News Roundup