പാലക്കാട്: (https://truevisionnews.com/) പാലക്കാട് കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിനും നാശനഷ്ടങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Attack on CPM leader's house; Car and bike burned, house also damaged

































