Jan 23, 2026 06:41 PM

തിരുവനന്തപുരം: ( www.truevisionnews.com ) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി.രാജേഷിന് അവസരം നല്‍കാതിരുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മേയറെ സ്വീകരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരം കോർപറേഷന്‍ ഭരണം ബിജെപി പിടിച്ചാല്‍, ഔദ്യോഗിക വസ്ത്രമണിഞ്ഞു മേയര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, പ്രധാനമന്ത്രി എത്തിയപ്പോള്‍ നഗരത്തിന്റെ പ്രഥമ പൗരനായ മേയര്‍ക്ക് ആ പട്ടികയില്‍ ഇടമില്ല.

ഇത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വിശദീകരണങ്ങള്‍ ഒന്നും തന്നെ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്നും അതോ വി.വി.രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത മേയര്‍ ആണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.

45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി വികസന ബ്ലു പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. എവിടെ ബ്ലൂ പ്രിന്റ്. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ആവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.



Minister V Sivankutty criticized Mayor VV Rajesh for not giving him the opportunity to receive Narendra Modi at the airport

Next TV

Top Stories