നടുക്കുന്ന കൊലപാതകം: 'ആളില്ലാ സ്ഥലമായതിനാൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, 14കാരിയെ കയ്യുംകാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു'

നടുക്കുന്ന കൊലപാതകം: 'ആളില്ലാ സ്ഥലമായതിനാൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, 14കാരിയെ കയ്യുംകാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു'
Jan 16, 2026 03:17 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരന്‍ മൊഴി നല്‍കി.

ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒറ്റക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

16കാരന്‍ നേരത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പര്‍ക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാര്‍ പറഞ്ഞു. 'പെണ്‍കുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ്.

ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ മറ്റൊരു സ്‌കൂളുമുണ്ട്. ആണ്‍കുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പൊലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോള്‍ പൊലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്', നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

The murder of a fourteen-year-old girl followed by brutal torture.

Next TV

Related Stories
ദാരുണാന്ത്യം; വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു

Jan 16, 2026 05:13 PM

ദാരുണാന്ത്യം; വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു

വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു...

Read More >>
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് നേരെ അതിക്രമം; നാല് പേർക്കെതിരെ കേസ്

Jan 16, 2026 04:04 PM

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് നേരെ അതിക്രമം; നാല് പേർക്കെതിരെ കേസ്

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് നേരെ അതിക്രമം; നാല് പേർക്കെതിരെ...

Read More >>
മൂന്നാം ബലാത്സംഗകേസ്: രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി നാളെ

Jan 16, 2026 03:58 PM

മൂന്നാം ബലാത്സംഗകേസ്: രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി നാളെ

ബലാത്സംഗ കേസ്, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയുടെ വിധി ശനിയാഴ്ച....

Read More >>
കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

Jan 16, 2026 03:45 PM

കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

Jan 16, 2026 03:29 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ...

Read More >>
Top Stories