കൊച്ചി: ( www.truevisionnews.com) എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും ആറ് വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കർ, മകൾ വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മകൾക്ക് വിഷം നൽകിയ ശേഷം പവിശങ്കർ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.
Father hangs himself after poisoning daughter in Ponekkara































