കൊച്ചി: ( www.truevisionnews.com) കെഎസ്ഇബി കരാർ തൊഴിലാളി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിൽ വെച്ചായിരുന്നു അപകടം.
വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കാനായി പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെയാണ് റിപന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2019 മുതൽ വടക്കൻ പറവൂർ മേഖലയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
മൃതദേഹം വടക്കൻ പറവൂരിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Worker dies of electrocution while repairing power line fault































