വിസ്മയ കേസ് പ്രതി കിരൺ കുമാറിന് നേരെ അതിക്രമം; നാല് പേർക്കെതിരെ കേസ്

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് നേരെ അതിക്രമം; നാല് പേർക്കെതിരെ കേസ്
Jan 16, 2026 04:04 PM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com) വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ നാലുപേർക്കെതിരെ കേസെടുത്ത് കൊല്ലം ശൂരനാട് പൊലീസ്. കിരണിന്‍റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം കാണിച്ചത്.

റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്‍റെ കാര്യം പറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദിക്കുകയും ആയിരുന്നു. വെല്ലുവിളിയെ തുടർന്ന് പുറത്തേക്ക് ഇറങ്ങി ചെന്നപ്പോഴാണ് കിരണ്‍ മർദനം നേരിട്ടത്. അവശനായ കിരണിന്‍റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയും ചെയ്തു. ജനുവരി 12 ന് രാത്രിയോടെയായിരുന്നു സംഭവം. ആക്രമികൾ മുൻപും പലതവണ വീടിന് മുന്നിലെത്തി വെല്ലുവിളിച്ചിട്ടുണ്ടെന്നാണ് വിവരം.

24 കാരിയായ വിസ്മയയെ 2021 ലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ വിസ്മയയുടെ ഭർത്താവ് കിരണിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇയാൾ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. പിന്നാലെ കിരണിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചെങ്കിലും നിലവില്‍ സുപ്രീം കോടതിയില്‍ നിന്നും കിരണ്‍ ജാമ്യം നേടിയിട്ടുണ്ട്.

Vismaya case accused Kiran Kumar assaulted; case filed against four people

Next TV

Related Stories
എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

Jan 16, 2026 06:03 PM

എങ്ങോട്ടുമില്ല, കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം....

Read More >>
ദാരുണാന്ത്യം; വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു

Jan 16, 2026 05:13 PM

ദാരുണാന്ത്യം; വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു

വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു...

Read More >>
മൂന്നാം ബലാത്സംഗകേസ്: രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി നാളെ

Jan 16, 2026 03:58 PM

മൂന്നാം ബലാത്സംഗകേസ്: രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി നാളെ

ബലാത്സംഗ കേസ്, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയുടെ വിധി ശനിയാഴ്ച....

Read More >>
കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

Jan 16, 2026 03:45 PM

കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

Jan 16, 2026 03:29 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിയ്ക്കൻ...

Read More >>
Top Stories