( https://moviemax.in/) സൂപ്പർസ്റ്റാർ വിജയ് ചിത്രം 'ജനനായകന്' സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് നിർമ്മാതാക്കൾക്ക് കോടതി നിർദ്ദേശം നൽകിയത്.
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ വിഷയം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, അതിനാൽ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി ചിത്രത്തിന്‍റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിജയ് സജീവ രാഷ്‍ട്രീയത്തിലിറങ്ങിയതിനാല്‍ താരത്തിന്റെ അവസാന സിനിമ എന്ന നിലയിലാണ് ജനനായകൻ ഒരുങ്ങിയത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
Supreme Court rejects producers' petition against Vijay's film 'Jananayakan'

































