തിരുവനന്തപുരം: ( www.truevisionnews.com ) വികെ പ്രശാന്ത് എംഎൽഎയുമായുള്ള കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് വിവാദം വിടാതെ ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. ചെറിയ ഒരിടത്ത് താൻ സേവനം തുടങ്ങിയെന്ന് ശ്രീലേഖ പരോക്ഷമായി വിമർശിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് കൊളുത്തി ഇന്ന് കൗൺസിലർ ഓഫീസിൽ ശ്രീലേഖ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഒരു മുറിയെന്ന് പറയാൻ ആവില്ലെന്നും ചെറിയ ഒരിടം മാത്രമാണ് ഇതെന്നും ശ്രീലേഖ കുറിച്ചു. കഷ്ടിച്ച് 75 സ്ക്വയർ ഫീറ്റ് മാത്രം.
ചുറ്റും മാലിന്യമാണെന്നും അവർ വ്യക്തമാക്കി.വികെ പ്രശാന്ത് ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്ര് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് മുതൽ സേവനം തുടങ്ങി.
ഒരു മുറിയെന്ന് പറയാൻ ആവില്ല... ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം...ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി. എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ചു 70-75 sq ഫീറ്റ്. പക്ഷെ ചുറ്റിനും ton കണക്കിന് waste!
office building row r sreelekha says office operations started in a small place


































