(https://truevisionnews.com/) പരമാവധി കഴിവ് ഉപയോഗിച്ച് പാലായുടെ വികസനമാണ് ലക്ഷ്യമെന്ന് ദിയ ബിനു പുളിക്കകണ്ടം. യുഡിഎഫ് പിന്തുണ നൽകിയതിൽ സന്തോഷം. 21 ആം വയസിൽ ഇന്ത്യയിലെ പ്രായം കുറഞ്ഞ ചെയർ പേഴ്‌സൺ ആയതിൽ സന്തോഷം. പരമാവധി കഴിവ് പ്രയോജനപ്പെടുത്തി പാലായുടെ വികസനത്തിന് വിനിയോഗിക്കുമെന്നും ദിയ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാണ് ദിയ.
യുഡിഎഫിനാണ് പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം അന്തിമ തീരുമാനത്തിലെത്തിയത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേം ചെയർപേഴ്സണായിരിക്കും. 21 വയസുകാരിയാണ് ദിയ ബിനു.
പാലാ നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗൺസിലർമാറുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. മന്ത്രി വി എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, പാലായിലെ സിപിഐഎം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗൺസിലേഴ്സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയെങ്കിലും പുരോഗതിയുണ്ടായില്ല.
The goal is to develop Pala using maximum potential - Diya Binu Pulikakandam

































