തിരുവനന്തപുരം:(https://truevisionnews.com/) കാട്ടാക്കടയിൽ യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു എയർഗണ്ണിൽ നിന്നു വെടിയേറ്റത്.
ബന്ധുവും അയൽവാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയിൽ അജിത്തിനെ വെടിവച്ചത്. പരുക്കേറ്റ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
A young man was shot dead by his neighbor in Thiruvananthapuram over a verbal dispute.

































