തിരുവനന്തപുരം : ( www.truevisionnews.com ) സ്വർണ്ണക്കൊള്ളയിലെ രണ്ട് പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടതെന്ന ചോദ്യവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സൗഹൃദ ദർശനത്തിൻ്റെ രണ്ട് ഫോട്ടൊളും പുറത്തു വന്നു. ആരാണ് അപ്പോയ്മെൻ്റ് എടുത്ത് നൽകിയത് എന്ന ചോദ്യത്തിന് യുഡിഎഫ് കൺവീനർക്ക് മറുപടി ഇല്ല.
ആരാണ് അപ്പോയ്മെൻ്റ് എടുത്ത് നൽകിയത്. എന്തായിരുന്നു സന്ദർശനം. മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്ക് ഉണ്ട്. അടൂർ പ്രകാശ് മറുപടി പറഞ്ഞില്ല. കൂടുതൽ ദുരൂഹതയിലേക്കാണ് പോകുന്നത്. മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ഫോട്ടൊ എ ഐ . അടൂർ പ്രകാശ് കാണിച്ചത് എ ഐ വഴി നിർമിച്ച ഫോട്ടോ. കൂടുതൽ കാര്യങ്ങൾ പുറത്ത് വരും.
സോണിയ ഗാന്ധിയുമായുള്ള സന്ദർശനം അന്വേഷണ പരിധിയിൽ വരും. സ്വാഭാവികമായി വരേണ്ടതാണ്. കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. പ്രതിപക്ഷ നേതാവിന്റെ ആരോപണം പഴയ ബോംബ് കഥ പോലെയെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മതസൗഹാർദ്ദം തകർക്കുന്ന കടന്നാക്രമണങ്ങൾ നടക്കുന്നു. ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നില്ല. മുസ്ലീങ്ങൾക്കും സമാന പ്രശ്നങ്ങൾ തന്നെയാണ് നേരിടേണ്ടി വരുന്നത്. മുസ്ലീങ്ങൾക്കും, ക്രിസ്ത്യാനിക്കും ആഘോഷങ്ങൾ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്.
അതിനെ തകർക്കാനാണ് കേരളത്തിലും അത്തരം കടന്നാക്രമണങ്ങൾ നടക്കുന്നത്. അപ്പോൾ തന്നെ ശക്തമായ നടപടി എടുത്ത് മുന്നോട്ട് പോകുന്നുണ്ട്. കർണാടകയിൽ ബുൾഡോസർ രാജ്. ഉത്തരേന്ത്യൻ ശൈലിയിൽ ഉള്ള അക്രമണമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന കർണാടകയിലും നടന്നത്. പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
mv govindan against adoor prakash on sabrimala pic


































