കോഴിക്കോട്:(https://truevisionnews.com/) കൊയിലാണ്ടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.
കുറുവ മോഷണസംഘങ്ങൾ താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ട ലിംഗകടിമേടു കോളനിയിൽനിന്ന് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
രണ്ടുമാസം മുൻപ് കൊയിലാണ്ടിയിൽ ബന്ധുവീട്ടിൽ താമസിക്കുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. രണ്ടുമാസത്തോളമായി തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
തമിഴ്‌നാട്ടിൽ മോഷണം, വധശ്രമം തുടങ്ങിയ അഞ്ച് കേസുകളിൽ പ്രതിയാണ് ബാലാജി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറുവസംഘത്തിൽപ്പെട്ട മുരുകേശന്റെ മകനാണ് ഇയാൾ.
The suspect was arrested from a colony of Kuruva gangs

































