തിരുവനന്തപുരം:(https://truevisionnews.com/) പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് എംഎസ്കെ നഗറിൽ അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്. കുളത്തൂരിലാണ് സംഭവമുണ്ടായത്. കൊറിയർ സർവീസിനിടെ പരിചയപ്പെട്ട വീട്ടമ്മയെ അക്ഷയ് ജിത്ത് നിരന്തരം ഫോൺ ചെയ്തും മെസേജയച്ചും ശല്യം ചെയ്തിരുന്നു. തുടക്കം മുതൽ വീട്ടമ്മ പ്രണയാഭ്യർഥന നിരസിച്ചിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം കുഞ്ഞുമായി വീട്ടമ്മ വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. സ്ത്രീയുടെ കഴുത്തിന് കുത്തിപ്പിടിച്ച് അക്ഷയ് ജിത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊന്നു കളയുമെന്ന് ഇയാൾ നേരത്തെ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
Delivery boy arrested for attacking housewife after rejecting his love proposal

































