Dec 24, 2025 08:12 PM

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ രേഖ വരുന്നു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ വിഷയത്തിലുള്ള പ്രതിരോധമാണ് പുതിയ കാർഡ്. കാർഡിന് നിയമ പ്രാബല്യം നൽകുമെന്നും ഇതിനായി കരട് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവർക്ക് അത് നൽകി വരുന്നുണ്ട്. അതിന് പകരം ഫോട്ടോ പതിപ്പിച്ച ഒരു നേറ്റിവിറ്റി കാർഡ് നൽകുന്നതിനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരിക്കുന്നത്. എക്കാലത്തും ഇത് ഉപയോഗിക്കാനാകും.' മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന നിയമ പിൻബലത്തോട് കൂടിയ ആധികാരിക രേഖയായി ഈ കാർഡ് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Birth certificate, new identity document coming to the state

Next TV

Top Stories










News Roundup






News from Regional Network