കോഴിക്കോട്:( www.truevisionnews.com)കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് നാല് മണി മുതൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട കാറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഏറെ നേരം കഴിഞ്ഞിട്ടും വാഹനം മാറ്റാത്തതിനാൽ നാട്ടുകാർ കാറിന്റെ അടുത്തേക്ക് ചെന്ന് നോക്കിയപ്പോഴായിരുന്നു യുവാവിന്റെ കണ്ടെത്തിയത്. കാർ തുറന്ന് ബോധരഹിതനായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ബംഗളുരുവിലെ ഷെഫായി ജോലി ചെയ്യുന്ന പൂതംപാറ സ്വദേശി വിജോ ക്രിസ്തുമസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. സംഭവസ്ഥലത്തെത്തിയ തൊട്ടിൽപ്പാലം പോലീസ് കാറിൽ വിശദമായ പരിശോധന നടത്തും. കാറിൽ എ സി ഓൺ ആയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Youth found dead in car at Thottilpalam, Kozhikode
































