അയ്യപ്പന്മാർക്ക് ഇനി സദ്യവട്ടം: ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ

അയ്യപ്പന്മാർക്ക് ഇനി സദ്യവട്ടം: ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ
Dec 17, 2025 07:48 PM | By Susmitha Surendran

തിരുവനന്തപുരം:( www.truevisionnews.com) ശബരിമലയിൽ 21 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ വിളമ്പാൻ തീരുമാനം. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

നിയമപ്രശ്നങ്ങൾ പരിഹരിക്കും. ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ, സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിവെച്ചത്. ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യ സ്റ്റീൽ പ്ലേറ്റിലാകും നൽകുക.

അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചക്കായി വ്യാഴാഴ്ച തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരും. യോ​ഗത്തിൽ ഉടൻ നടപ്പാക്കേണ്ടവയുടെ മുൻഗണന നിശ്ചയിക്കും.

മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ പണമില്ലെന്നും സ്പോൺസർഷിപ് സ്വീകരിക്കും. ഇടനിലക്കാരില്ലാതെ സ്പോൺസർമാരെ കണ്ടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Kerala Sadya at Sabarimala from 21st

Next TV

Related Stories
'പോറ്റിയെ കേറ്റിയെ' ഗാനത്തിന്‍റെ പേരിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

Dec 17, 2025 08:09 PM

'പോറ്റിയെ കേറ്റിയെ' ഗാനത്തിന്‍റെ പേരിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

'പോറ്റിയെ കേറ്റിയെ പാരഡി പാട്ട്, എസ്എഫ്‌ഐ- കെഎസ്‌യു...

Read More >>
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Dec 17, 2025 07:41 PM

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ, മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ...

Read More >>
വധശ്രമക്കേസ്: നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

Dec 17, 2025 07:10 PM

വധശ്രമക്കേസ്: നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

വധശ്രമക്കേസ്: നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം...

Read More >>
Top Stories

News Roundup