( https://moviemax.in/ ) നടി ആക്രമിപ്പിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായ കോടതി വിധി വലിയ ചർച്ചയാകുകയാണ്. കേസിൽ ഏറ്റവും നിർണായക മൊഴികളിലൊന്നായി അന്വേഷണ സംഘം കണക്കാക്കിയത് ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരുടെ മൊഴിയാണ്. അതിജീവിതയോട് ദിലീപിന് വ്യക്തി വെെരാഗ്യം ദിലീപിനുണ്ടെന്ന് സ്ഥാപിക്കാനുതകുന്നതായിരുന്നു ഈ മാെഴി. വേർപിരിയലിന് കാരണമായ കാവ്യ മാധവനുമായുള്ള ബന്ധം തന്നോട് പറഞ്ഞത് അതിജീവിതയാണെന്ന് ദിലീപ് കരുതിയിരുന്നെന്നാണ് മഞ്ജു വാര്യർ നൽകിയ മൊഴി.
എന്നാൽ കോടതിയിൽ ഈ മാെഴി പ്രസക്തമായില്ല എന്ന് വിധിന്യായത്തിൽ നിന്ന് വ്യക്തമാണ്. മഞ്ജുവിന്റെ മാെഴിയിൽ ജനങ്ങൾ ചർച്ചയാക്കുന്ന ചില കാര്യങ്ങളുണ്ട്. ദിലീപ് ഫോൺ വീട്ടിൽ വെച്ച് പോയപ്പോൾ ഫോണിൽ മഞ്ജു ചില മെസേജുകൾ കാണാനിടയായി. അത് കാവ്യയ്ക്ക് അയച്ച മെസേജുകളായിരുന്നു. ഈ മെസേജ് കണ്ട് മഞ്ജു ഞെട്ടി. അന്ന് കാവ്യയും മഞ്ജുവും തമ്മിൽ വളരെ അടുപ്പമുണ്ട്.
അപ്പോൾ തന്നെ ദിലീപിനെ മഞ്ജു വിളിച്ചു. ഷൂട്ടിംഗ് സ്ഥലത്താണെന്ന് പറഞ്ഞ് ദിലീപ് ഒഴിഞ്ഞ് മാറി. കാവ്യയെ വിളിച്ചപ്പോൾ കാവ്യയും ഒഴിഞ്ഞ് മാറി. ഇതോടെ കാവ്യ മാധവന്റെ അമ്മയെ വിളിച്ചു. ദിലീപും കാവ്യയുമായുള്ള ബന്ധത്തിൽ ചില ആശങ്കകൾ അമ്മ പങ്കുവെച്ചു.
അതിജീവിതയ്ക്കും ഗായിക റിമി ടോമിക്കും ഇക്കാര്യം അറിയാമെന്നും പറഞ്ഞു. അതിന് ശേഷം മഞ്ജു സുഹൃത്തുക്കളായ സംയുക്ത വർമയ്ക്കും ഗീതു മോഹൻദാസിനും ഒപ്പം അതിജീവിതയുടെ വീട്ടിലെത്തി. ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം തുറന്ന് പറയാൻ അതിജീവിത തയ്യാറായിരുന്നില്ല. എന്നാൽ അതിജീവിതയുടെ അച്ഛൻ പറഞ്ഞപ്പോൾ തനിക്കറിയാവുന്ന കാര്യങ്ങൾ അതിജീവിത പങ്കുവെച്ചു.
വെെകുന്നേരം വരെ സംയുക്തയുടെ വീട്ടിലായിരുന്നു പിന്നീട് മഞ്ജു. കാവ്യയുടെ അമ്മയെ വിളിച്ച് താനറിഞ്ഞ കാര്യങ്ങൾ പറഞ്ഞു. കാവ്യ ഈ ബന്ധം തുടരില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയെന്ന് അമ്മ പറഞ്ഞു. വീട്ടിലെത്തിയ മഞ്ജു വാര്യർ ദിലീപിന്റെ ബന്ധുക്കളെ വിളിച്ച് വരുത്തി. തെളിവുൾപ്പെടെ കാണിച്ച് ഇവരോട് കാര്യങ്ങൾ സംസാരിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപ് വീട്ടിലെത്തുന്നത്. മഞ്ജു ഇക്കാര്യം സംസാരിച്ചു.
കാവ്യ കുട്ടിത്തമുള്ളയാളാണ്. അവൾ അയക്കുന്ന മെസേജുകൾ ഗൗരവമായി എടുക്കേണ്ടെന്ന് പറഞ്ഞു. എന്നാൽ പിന്നീട് പ്രശ്നങ്ങൾ വഷളായി എന്നാണ് മഞ്ജുവിന്റെ മൊഴിയെക്കുറിച്ച് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഒരിക്കൽ കാവ്യ മാധവൻ മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനായിരുന്നു. ഞങ്ങൾ കാണുന്നത് വളരെ അപൂർവമാണ്.
ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണുന്നുള്ളൂ. പക്ഷെ ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്. ആ ക്ഷേത്രത്തിൽ പോയോ എന്നൊക്കെ ചോദിക്കും. ഞങ്ങൾ ഒരേ മാസം ജനിച്ചവരാണ്. പിറന്നാളിന് വിളിച്ച് പരസ്പരം വിഷ് ചെയ്യാറുണ്ടെന്നും കാവ്യ അന്ന് പറഞ്ഞിരുന്നു. ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായെങ്കിൽ അതെനിക്ക് പെട്ടെന്ന് മനസിലായേനെ. ഞാൻ വളരെ ഇഷ്ടപ്പെടുന്ന ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന ആളാണ് മഞ്ജു ചേച്ചിയെന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.
Kavya Madhavan Dileep relationship, divorce with Manju, Dileep's message in the movie


































