( www.truevisionnews.com) മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് മന്ത്രി. ഇന്ന് രാവിലെ ഏഴ് മണിയോടെ വാമനപുരത്ത് വച്ചായിരുന്നു മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടത്. ഔദ്യോഗിക കാറായ കേരള സർക്കാർ എട്ടാം നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിക്കുകയായിരുന്നു.
എന്നാൽ മന്ത്രിയും വാഹനത്തിലുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാറിൻ്റെ പിന്നിലെ ഇടതു വശത്തെ ടയറാണ് ഊരിത്തെറിച്ചത്. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മന്ത്രി സഭായോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടാതായിരുന്നു മന്ത്രി.
ഈ അപകടത്തിലാണ് മന്ത്രി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. വാഹനം ഗസ്റ്റ് ഹൗസിലാണ് ഇട്ടിരുന്നത് എന്ന് മന്ത്രി പറഞ്ഞു. വാഹനം വീട്ടിൽ പാർക്ക് ചെയ്യാറില്ല. അപകടം നടന്ന സമയത്ത് ടയറിന്റെ ഭാഗത്തെ ബോൾട്ട് ഉണ്ടായിരുന്നു എന്നാൽ നട്ട് ഉണ്ടായിരുന്നില്ലയെന്നും മന്ത്രി പറഞ്ഞു.
പൊലീസ് ഉൾപ്പെടെ ഇതിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം.
Minister Saji Cherian's car accident, minister expresses doubts

































