ഫെസ്റ്റിവൽ ലോഗോ, ബേഡ്‌ എന്നിവയുടെ ചരിത്രമറിയാം; ജി അരവിന്ദൻ രൂപകൽപ്പന ചെയ്ത ലോഗോ പരിഷ്കരിച്ചത് ആനന്ദ് അമൽ

ഫെസ്റ്റിവൽ ലോഗോ, ബേഡ്‌ എന്നിവയുടെ ചരിത്രമറിയാം;  ജി അരവിന്ദൻ രൂപകൽപ്പന ചെയ്ത ലോഗോ പരിഷ്കരിച്ചത് ആനന്ദ് അമൽ
Dec 17, 2025 09:23 PM | By Roshni Kunhikrishnan

( www.truevisionnews.com)കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ലോഗോയും ഫെസ്റ്റിവൽ ബേഡും ചലച്ചിത്ര മേളയുടെ സാംസ്കാരിക അടയാളങ്ങളാണ്. 1998 ലെ സിഗ്നേച്ചർ ഫിലിം ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളാണ് ഇതിലുള്ളത്.

1994 ൽ കോഴിക്കോട് നിന്ന് തുടങ്ങിയ മേള യാത്രയുടെ 30 വർഷങ്ങൾ ടാഗോറിൽ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി’ എന്ന നാടകത്തിൽ നിന്നാണ് തോൽപ്പാവകൂത്ത് മാതൃകയിൽ ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ ചലച്ചിത്രമേളയുടെ ലോഗോ രൂപകൽപ്പന ചെയ്തത്.

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) പനോരമ വിഭാഗത്തിനു വേണ്ടി വരച്ച ഈ ലോഗോ 1998-ലെ ഐഎഫ്എഫ്കെയുടെ മൂന്നാം പതിപ്പിൽ ലോഗോയായി ഉപയോഗിച്ചു തുടങ്ങി.

1999-ൽ നാലാമത് ഐഎഫ്എഫ് കെയ്ക്കായി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ചേർന്ന് ഇന്നത്തെ രൂപത്തിലേക്ക് ഇത് മാറ്റി.

മേളയുടെ പക്ഷിയായി ചകോരം എന്ന ആശയം കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണാണ്. ആനിമേഷൻ ആർട്ടിസ്റ്റ്, പ്രകാശ് മൂർത്തിയാണ് ആദ്യത്തെ സ്കെച്ച് നിർമ്മിച്ചത്. ഡിസൈനർ ഗോഡ്ഫ്രെ ദാസാണ് ഇത് ഇന്നത്തെ രൂപത്തിലേക്ക് പരിഷ്കരിച്ചത്.

എല്ലാ വർഷവും അനുയോജ്യമായ നിറങ്ങളും സിഗ്നേച്ചർ ഫിലിമുകളും മേളക്കായി തെരഞ്ഞെടുക്കുന്നു. സാമൂഹികപ്രസക്തിയുള്ള പ്രമേയങ്ങളാണ് എല്ലാ വർഷത്തെയും സിഗ്നേച്ചർ ഫിലിമുകളുടെ അടിസ്ഥാനം.

നിലവിലുളള ഏറ്റവും പഴക്കമുള്ള സിഗ്നേച്ചർ ഫിലിം ഈ വർഷം റീസ്റ്റൊറേഷൻ ചെയ്ത 1998 ലെ ചലച്ചിത്രമേളയുടേതാണ്.

Learn the history of the festival logo and bird

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

Dec 17, 2025 11:03 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തോട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ...

Read More >>
 പുതിയ കാലത്തെ സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കണം - അടൂർ ഗോപാലകൃഷ്ണൻ

Dec 17, 2025 10:43 PM

പുതിയ കാലത്തെ സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കണം - അടൂർ ഗോപാലകൃഷ്ണൻ

ചിത്രലേഖ ഫിലിം സഹകരണ സൊസൈറ്റി റീലോഞ്ച്...

Read More >>
'പോറ്റിയെ കേറ്റിയെ' ഗാനത്തിന്‍റെ പേരിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

Dec 17, 2025 08:09 PM

'പോറ്റിയെ കേറ്റിയെ' ഗാനത്തിന്‍റെ പേരിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

'പോറ്റിയെ കേറ്റിയെ പാരഡി പാട്ട്, എസ്എഫ്‌ഐ- കെഎസ്‌യു...

Read More >>
Top Stories