( https://moviemax.in/) നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഒപ്പം തുടക്കം മുതൽ നിന്ന ആളാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പണം എറിഞ്ഞ് നിയമത്തെ സ്വാധീനിച്ച് എട്ടാം പ്രതിയെന്ന് ആരോപിക്കപ്പെട്ടിരുന്ന നടൻ ദിലീപ് കേസിൽ നിന്നും രക്ഷപ്പെട്ടുവെന്നാണ് നിരന്തരമായി ഭാഗ്യലക്ഷ്മി ആവർത്തിക്കുന്നത്.
മാത്രമല്ല കേസിൽ ദിലീപ് കുറ്റവിമക്തനാണെന്ന് കോടതി വിധിച്ച് വൈകാതെ തന്നെ ഭഭബയുടെ പോസ്റ്റർ മോഹൻലാൽ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ റിലീസ് ചെയ്തതിനേയും ഭാഗ്യലക്ഷ്മി നിശിതമായി വിമർശിച്ചിരുന്നു.
വിധി വന്ന അന്ന് തന്നെയല്ലേ നമ്മള്‍ ഏറ്റവും സ്‌നേഹിക്കുന്ന മോഹന്‍ലാല്‍ ഭഭബ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. താന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷംപോലും ചിന്തിച്ചില്ലല്ലോ. അവന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു.
അവള്‍ക്ക് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മള്‍ കേട്ടു എന്നാണ് മോഹൻലാലിനെ വിമർശിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്. സംഭവം ചർച്ചയായതോടെ ഭാഗ്യലക്ഷ്മിയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് റിമാന്റിൽ കഴിയുന്ന സമയത്ത് രാമലീല സിനിമയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തുവെന്നാണ് സുരേഷ്കുമാർ വെളിപ്പെടുത്തിയത്.
ഭഭബ സിനിമയ്ക്കെതിരെ വന്നതുപോലെ മുമ്പ് രാമലീല സിനിമ ബഹിഷ്കരിക്കണമെന്നും ഒരു വിഭാഗം ആഹ്വാനം ചെയ്തിരുന്നു. ബഹിഷ്കരിക്കാൻ ആഹ്വനം ഉണ്ടായിരുന്നുവെങ്കിലും രാമലീല സിനിമ ആരും കാണാതിരുന്നിട്ടില്ല. ചില ബുദ്ധിജീവികൾ ചാനൽ ചർച്ചകളിൽ വന്നിരുന്ന് പറയുന്നത് കേട്ടു രാമലീല കാണാൻ പോകരുതെന്ന്.
ചില സ്ത്രീകൾ വലിയ അഭിപ്രായം പറയുന്നത് ഞാൻ കേട്ടിരുന്നു. അതിൽ എനിക്ക് വിഷമം തോന്നിയത് അങ്ങനെ പറഞ്ഞവരിൽ ഒരാൾ അതായത് ഭാഗ്യലക്ഷ്മി രാമലീലയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തശേഷം ആ പടത്തിനെ വിമർശിച്ചു എന്നതാണ്. അങ്ങനെ അവരൊന്നും പറയാൻ പാടില്ല. ഒന്നുമില്ലെങ്കിൽ അഭിപ്രായം പറയാതെ മാറി നിൽക്കണം. അല്ലാതെ എന്തിനാണ് ചാനലുകളിൽ പോയിരുന്നുകൊണ്ട് ഈ സിനിമ കാണരുതെന്നും സിനിമയെ കുറിച്ചും അഭിപ്രായം പറയുന്നത്.
അതൊക്കെ മോശമാണ്. ഒരു സിനിമ എന്ന് പറയുന്നത് ഒരാളുടെ മാത്രമല്ലല്ലോ. ദിലീപ് കുറ്റാരോപിതനാണ്. അല്ലാതെ കുറ്റക്കാരനല്ല. കുറ്റം തെളിഞ്ഞാൽ നമുക്കും പറയാം ദിലീപ് കുറ്റക്കാരനാണെന്ന്. അല്ലാതെ വെറുതെ ഒരാളുടെ തലയിൽ ചിലത് അടിച്ചേൽപ്പിക്കരുത്. കുറഞ്ഞപക്ഷം സിനിമയിൽ ഉള്ളവരെങ്കിലും ഇതൊക്കെ മനസിലാക്കണം.
ദിലീപിനോട് വിരോധമുള്ള ചിലർ ദിവസവും രാവിലെ മുതൽ വൈകീട്ട് വരെ ചാനലിൽ വന്നിരുന്ന് സംസാരിക്കുന്നുണ്ട് എന്നാണ് സുരേഷ് കുമാർ അന്ന് ഭാഗ്യലക്ഷ്മിയുടെ ഡബിൾസ്റ്റാന്റിനെ വിമർശിച്ച് പറഞ്ഞത്. സുരേഷ് കുമാറിന്റെ വീഡിയോ വൈറലായതോടെ ഭാഗ്യലക്ഷ്മിക്ക് എന്ത് നിലപാടാണ് ഉള്ളതെന്ന തരത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്.
അന്ന് രാമലീലയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ജോലിയുടെ ഭാഗമാണെന്ന് ഭാഗ്യലക്ഷ്മി ന്യായീകരിക്കുകയാണെങ്കിൽ മോഹൻലാൽ പോസ്റ്റർ റിലീസ് ചെയ്തതും അദ്ദേഹം ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും ചിലർ കുറിച്ചു. ഇതോടൊപ്പം ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഭാഗ്യലക്ഷ്മി നൽകിയൊരു അഭിമുഖവും വൈറലാകുന്നുണ്ട്. വിവാദങ്ങളേയും ശത്രുതയേയും കുറിച്ച് ഞാനും മുമ്പ് കേട്ടിരുന്നു. ഇരയായ പെൺകുട്ടി തന്നെ എന്നോട് അവസരം നഷ്ടപ്പെട്ടതിൽ ഒരുപാട് സങ്കടം പറഞ്ഞിരുന്നു.
അതിന്റെയൊക്കെ പേരിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ഞാനും ചിന്തിച്ചിരുന്നു. അവർ കാരണമാണ് എന്റെ കുടുംബത്തിൽ വിള്ളലുണ്ടായതെന്ന മനുഷ്യസഹജമായ ദേഷ്യവും വൈരാഗ്യവും ഉണ്ടാകാം. പക്ഷെ അത് ഇങ്ങനൊരു ക്രൂരതയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി അന്ന് ദിലീപ് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.
ഈ അഭിമുഖം കൂടി പ്രചരിച്ചതോടെ ഭാഗ്യലക്ഷ്മി നിലപാടിൽ അടിക്കടി മാറ്റം വരുത്തുന്നത് വീണ്ടും ചർച്ചയാകുന്നുണ്ട്. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവർക്കാണ് നിലപാടില്ലാത്തത് എന്ന തരത്തിലാണ് ചർച്ചകൾ.
Mohanlal BBB poster, Bhagyalakshmi controversy, Dileep acquitted, Ramaleela dubbing, actress attack case



































