തിരുവനന്തപുരം: ( www.truevisionnews.com) 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിന്റെ പേരില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയായ അമൃതപ്രിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അമൃതപ്രിയയ്ക്ക് സ്വീകരണം നല്‍കാന്‍ കെഎസ്‌യു സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. പരഡി പാട്ട് വച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപിതരായി മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പറഞ്ഞു.
'പോറ്റിയേ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് പറഞ്ഞത്.
'Pottiye Kettiye parody song, SFI-KSU clash.


































