( https://moviemax.in/ ) സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ജാസിയുടെ അമ്മയാവാൻ പോകുന്നു എന്ന വെളിപ്പെടുത്തൽ. ട്രാന്‍സ്‌ജെന്‍ഡറായ ജാസി സർജറി ചെയ്യാതെ എങ്ങനെ അമ്മയാവാൻ പോകുന്നു എന്നതിന്റെ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെയായി വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു വന്നത്. ഗര്‍ഭക്കൊതിയും, ഗര്‍ഭകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചുള്ള വീഡിയോകളും ജാസി പങ്കിട്ടിരുന്നു. ഇപ്പോള്‍ അഞ്ച് മാസമായെന്നും, ഏഴാം മാസത്തില്‍ വളകാപ്പ് നടത്തുമെന്നും ജാസി മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചിരുന്നു.
ജാസിയുടെ ഗര്‍ഭ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുന്നില്ലേ എന്ന് ചോദിച്ച് കുറേ ചോദ്യങ്ങള്‍ വന്നിരുന്നു എനിക്ക്. പുതിയ വീഡിയോയിലൂടെയായിരുന്നു ഹെലന്‍ ഓഫ് സ്പാര്‍ട്ട ( ധന്യ രാജേഷ്) ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഇത് പ്രമോഷന് വേണ്ടി ചെയ്തതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പ്രമോഷന്‍സ് വരുമ്പോള്‍ കണ്ടന്റ് ബേസ് ചെയ്ത് തന്നാല്‍ നന്നായിരിക്കും എന്ന് പറയാറുണ്ട്. അങ്ങനെയുള്ളൊരു സംഭവമാണെന്നായിരുന്നു വിചാരിച്ചത്.
ദിവസം പോവുന്തോറും ഇവരുടെ കാട്ടിക്കൂട്ടല്‍ മോശമായി വരികയാണ്. പ്രഗ്നന്റാവുക, അമ്മയാവുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രഷ്യസായിട്ടുള്ള കാര്യമാണ്. അതിനെ ഇങ്ങനെ അപമാനിക്കുന്നത് വളരെ മോശമാണ്.
വയറില്‍ അവരെന്താണ് വെച്ചിട്ടുള്ളതെന്ന് എനിക്കറിയില്ല. ഇന്നിടുന്ന വീഡിയോയില്‍ അഞ്ച് മാസത്തെ വയറായിരിക്കും, കുറേക്കഴിഞ്ഞ് ഏഴാം മാസത്തിലെ പോലെ. പിന്നെയുള്ള വീഡിയോയില്‍ വയറേയില്ല. ഇതെന്ത് മാജിക്കാണ്.
മുതുകാട് പോലും ഇങ്ങനെയൊരു മാജിക്ക് കാണിക്കുന്നില്ല. ജാസിയോട് ഗര്‍ഭത്തെക്കുറിച്ച് ചോദിക്കുന്നവരെ വേണം പറയാന്‍. ഇതെന്തറിഞ്ഞിട്ടാണ് ഇവരൊക്കെ ഇങ്ങനെ ചോദിക്കുന്നത്.ആരെങ്കിലും എന്തെങ്കിലും വിഷമം അനുഭവിക്കുകയാണെങ്കില്‍ ഇവരുടെ വീഡിയോയുടെ കമന്റ് സെക്ഷന്‍ നോക്കിയാല്‍ മതി.
സറോഗസി വഴി അമ്മയായാലും, ഒരു കുട്ടിയെ നിങ്ങള്‍ ദത്തെടുക്കുകയാണെങ്കിലും അതൊക്കെ നിങ്ങളുടെ പേഴ്‌സണല്‍ കാര്യം. അത് പേഴ്‌സണലായി തന്നെ വെക്കണം. അതല്ലാതെ ഏത് പരിപാടിക്ക് വിളിച്ചാലും, വയറില്‍ കൈവെക്കുക, ഛര്‍ദ്ദി വരുന്നത് പോലെ അനുഭവിക്കുക, ക്ഷീണമാണ് എന്നൊക്കെ പറയുന്നത് ഗര്‍ഭിണികളായിട്ടുള്ളവരെ അപമാനിക്കുന്നത് തന്നെയാണ്.
അത് കളിയാക്കല്‍ അല്ലെന്ന് പറയാനാവില്ല. നിങ്ങള്‍ ദത്തെടുക്കുകയാണെങ്കില്‍ ആ കുട്ടിയെ നന്നായി വളര്‍ത്തുക. നിങ്ങളുടെ പ്രൈവസിയില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് നിങ്ങള്‍ക്ക് മനസിലാവുന്നില്ലേ. മാധ്യമങ്ങള്‍ മൈക്ക് തരുമ്പോള്‍ നിങ്ങളല്ലേ കാര്യങ്ങള്‍ പറയുന്നത്.
നയന്‍താരയെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നു. ആരെയൊക്കെ വെച്ചാണ് നിങ്ങളുടെ കംപാരിസണ്‍. അതിനുള്ള റിപ്ലേകളൊക്കെ കമന്റ് സെക്ഷനില്‍ തന്നെയുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ പോയി ഗര്‍ഭിണികളൊക്കെ നടക്കുന്നത് പോലെ നടക്കുക, ഇങ്ങനെയുള്ള പ്രഹസനങ്ങളൊക്കെ കാണിക്കുന്നത് മോശമാണ്.
എന്തിന്റെ പുറത്താണെങ്കിലും ഈ കാണിച്ചുകൂട്ടുന്നത് വളരെ മോശമാണ്. ദത്തെടുത്തോളൂ, സറോഗേറ്റഡായിക്കോളൂ. നിങ്ങള്‍ പറയുന്നത് കേട്ടു, നിങ്ങളുടെ കുട്ടി ഇതറിയരുതെന്ന്. ഈ വീഡിയോകളൊക്കെ കുട്ടി കാണില്ലേ.
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത് നിങ്ങള്‍ നിര്‍ത്തണം. നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ പോലും വെറുക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഇവര്‍ ഈ ചെയ്ത് കൂട്ടുന്ന കാര്യങ്ങളോടൊന്നും ഞാന്‍ യോജിക്കുന്നില്ല എന്നും പറഞ്ഞായിരുന്നു ധന്യ സംസാരം അവസാനിപ്പിച്ചത്.
Helen of Sparta with Jacy's pregnancy video



































