( https://moviemax.in/ ) കഴിഞ്ഞ ദിവസം സൈബർ തട്ടിപ്പിൽ മുൻ ബിഗ് ബോസ് താരം മുഹമ്മദ് ഡെലിജന്റ് ബ്ലെസ്ലിയുടെ അറസ്റ്റ് വാർത്ത ഞെട്ടലോടെയാണ് പുറത്തുവന്നത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ചുവെന്നതാണ് ബ്ലെസ്ലിയുടെ പേരിലുള്ള കേസ്.
താരത്തിന്റെ പേരിലുള്ളത് ചെറിയൊരു കേസല്ലെന്നും ബ്ലെസ്ലിയെപ്പോലെ നിരവധി പേർ ഇത്തരം ഓൺലൈൻ തട്ടിപ്പിന്റെ ഭാഗമാണെന്നും അവരിൽ കൗമാരക്കാരായ കുട്ടികൾ വരെയുണ്ടെന്നും മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറയുന്നു.
ബ്ലെസ്ലി പോലീസ് കസ്റ്റഡിയിലാണെന്ന് താൻ നേരത്തെ അറിഞ്ഞിരുന്നുവെന്നും മാധ്യമങ്ങൾ വാർത്ത പുറത്ത് വിടുന്നതിനായി കാത്തിരിക്കുകയായിരുന്നുവെന്നും സായ് പറയുന്നു. ഒരു ബിഗ് ബോസ് താരത്തെ പൊക്കി ബ്ലെസ്ലിയെ പൊക്കി എന്ന രീതിയിൽ ഒതുങ്ങേണ്ട കേസല്ല ഇത്.
ഇതൊരു അവബോധമായി കണ്ട് എല്ലാവരും എടുക്കണം. നമ്മുടെ നാട്ടിൽ ഒരു പ്രത്യേക ഓപ്പറേഷൻ കേരള പോലീസ് കുറച്ച് ദിവസങ്ങളായിട്ടല്ല കുറച്ച് മാസങ്ങളായി തന്നെ ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. ഓപ്പറേഷൻ സൈ ഹണ്ട് എന്നാണ് അതിന്റെ പേര്. സൈബർ ക്രൈം, ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തുടങ്ങിയവ പിടിക്കാൻ വേണ്ടിയാണ് കേരള പോലീസ് ഈ ഓപ്പറേഷൻ നടത്തുന്നത്.
നമുക്ക് പരിചയമുള്ള പലരേയും പോലീസ് പൊക്കിയിട്ടുണ്ടാകും. ചിലപ്പോൾ നമ്മൾ അറിയുകപോലുമില്ല. പൊക്കും കൊണ്ടുപോകും... ദിവസങ്ങൾക്കുശേഷമാകും റിലീസ് ചെയ്യുക. ബ്ലെസ്ലിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുറേ അധികം കാര്യങ്ങളുണ്ട്. ബിഗ് ബോസിൽ പോയവരൊക്കെ ഉടായിപ്പ് എന്നൊക്കെ കമന്റ് ബോക്സിൽ കണ്ടു. പക്ഷെ ഇത് അങ്ങനൊന്നും അല്ല.
ഗ്രാവിറ്റി കൂടിയ കേസാണ്. ഞാനും ബ്ലെസ്ലിയും എല്ലാം കൂടി കുറച്ച് മാസങ്ങൾക്ക് മുമ്പ് നമ്മുടെ ഒരു അസോസിയേഷന്റെ ഭാഗമായി ഒരു ക്രിക്കറ്റ് മാച്ചിന് വേണ്ടി ഒത്തുകൂടിയപ്പോൾ കണ്ടിരുന്നു. അന്ന് ബിഗ് ബോസിനുശേഷമുള്ള ലൈഫിനെ കുറിച്ച് ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു. താൻ ബാംഗ്ലൂരാണെന്നും ട്രേഡിങും പരിപാടികളുമാണ് ചെയ്യുന്നത്... സമാധാനപരമായ ജീവിതമാണ്.
ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ എന്നെല്ലാം ബ്ലെസ്ലി പറഞ്ഞിരുന്നു. പല ക്രിപ്റ്റോയിലും ഒരുപാട് പേർ ബ്ലെസ്ലി വഴി ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് നമ്മുടെ നാട്ടിലുള്ള പിള്ളേരുടെ കയ്യിൽ എല്ലാം പണമുണ്ട്. ആ പ്രായത്തിൽ എന്റെ കയ്യിലൊന്നും അത്ര പണമുണ്ടായിരുന്നില്ല. എവിടെ നിന്നാണ് പണം വരുന്നതെന്ന് ചോദിച്ചാൽ ട്രേഡിങ്ങാണ് ഇൻവസ്റ്റ് ചെയ്ത് കാശുണ്ടാക്കിയെന്ന് അവർ പറയും. അവർക്കെല്ലാം ഉള്ളത് മ്യൂൾ അക്കൗണ്ടാണ്.
ആ അക്കൗണ്ടുകൾ കൊടുക്കുന്നതുകൊണ്ട് അതിന്റേതായ പ്രയോജനങ്ങൾ അവർക്കുണ്ടാകുന്നു. അങ്ങനെ അവരുടെ ലൈഫ് സ്റ്റൈൽ തന്നെ മാറുന്നു. പക്ഷെ കുട്ടികൾക്ക് അതിന്റെ അപകടം മനസിലാവുന്നില്ല. ഡെഡ് അക്കൗണ്ട് വെച്ച് ലക്ഷങ്ങൾ ട്രാൻസാക്ഷൻ നടത്താൻ അക്കൗണ്ട് കൊടുക്കുന്നത് ഏറെയും കുട്ടികളാണ്. മ്യൂൾ അക്കൗണ്ടുകളുടെ ഹബ്ബാണ് കേരളം ഇന്ന്.
ഈ ഒരു സിന്റിക്കേറ്റിന്റെ ഭാഗമായി പ്രവർത്തിച്ചതുകൊണ്ട് സൈ ഹണ്ടിന്റെ ഭാഗമായി ബ്ലെസ്ലിയെ തൂക്കിയത്. അന്ന് ബ്ലെസ്ലിയോട് സംസാരിച്ച സമയത്ത് ചൈനയിലെ എക്സ്പോർട്ട് ഇംപോർട്ടിങിനെ കുറിച്ചും എല്ലാം ഞങ്ങൾ അന്ന് സംസാരിച്ചിരുന്നു. ചൈനയിലേക്കാണ് ബ്ലെസ്ലി ക്രിപ്റ്റോ മാറ്റിയത്. ബ്ലെസ്ലിയുടേത് ചെറിയൊരു കേസല്ല.
നമ്മുടെ നാട് നന്നാക്കാൻ വേണ്ടി നിയമ സംവിധാനം ഇറങ്ങി ചെയ്യുന്ന ക്ലീൻ പരിപാടിയാണ് ഓപ്പറേഷൻ സൈ ഹണ്ട്. അന്ന് അവൻ ട്രേഡിങിനെ കുറിച്ച് പറഞ്ഞപ്പോൾ അതിൽ കൺവിൻസ്ഡായി ഞാൻ പണം കൊടുത്തിരുന്നെങ്കിൽ ഇന്ന് വിഷമിച്ചിരിക്കേണ്ടി വന്നേനെ എന്നും സായ് കൃഷ്ണ പറയുന്നു.
Former Bigg Boss Taram Blessley's arrest, online fraud, cryptocurrency, Sai Krishna



































