ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കുന്നു...! ഓ കല്യാണം കൂടി നടക്കുവാണോ? നല്ലകാര്യം നടക്കുന്നിടത്ത് ഇവരെ അടുപ്പിക്കല്ലേ...

ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കുന്നു...!  ഓ കല്യാണം കൂടി നടക്കുവാണോ? നല്ലകാര്യം നടക്കുന്നിടത്ത് ഇവരെ അടുപ്പിക്കല്ലേ...
Dec 17, 2025 12:41 PM | By Athira V

( https://moviemax.in/ ) നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടശേഷം ദിലീപ് മാത്രമല്ല കുടുംബാം​ഗങ്ങളും വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് ഇരയാകുന്നുണ്ട്. ഹേറ്റ് കമന്റുകളും പോസ്റ്റുകളും വീഡിയോകളും ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് ഭാര്യകോടതി വെറുതെ വിട്ടിട്ടും ദിലീപിനും കുടുംബത്തിനും നേരെയുള്ള സൈബർ ആക്രമണത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

കാവ്യ മാധവനും മൂത്തമകൾ മീനാക്ഷിക്കും എതിരെയാണ് വിമർശനങ്ങൾ കൂടുതലും വരുന്നത് . ഇരുവരും നടന്റെ എല്ലാ പ്രവൃത്തികൾക്കും നന്മയാണോ തിന്മയാണോ ശരിയാണോ തെറ്റാണോയെന്ന് പോലും നോക്കാതെ കൂട്ടുനിൽക്കുന്നുവെന്ന തരത്തിലാണ് വിമർശനം.

മഞ്ജു വാര്യരുമായുള്ള ദാമ്പത്യം ദിലീപ് വേർപ്പെടുത്തിയപ്പോൾ മീനാക്ഷി ദിലീപിനൊപ്പമാണ് പോയത്. പിന്നീട് കാവ്യയെ വിവാഹം ചെയ്യാൻ നടൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പിന്തുണച്ചതും മീനാക്ഷിയാണ്. അന്ന് മുതൽ മീനാക്ഷിക്ക് എതിരെ മഞ്ജു വാര്യർ ആരാധകരുടെ ഹേറ്റ് കമന്റുകൾ വരാറുണ്ട്.

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മീനാക്ഷിയാണ് വീഡിയയോയുടെ ഹൈലൈറ്റ്. തനിക്കൊപ്പം എംബിബിഎസിന് പഠിച്ച സുഹൃത്തുക്കളുടെ വിവാഹം കൂടാനാണ് മീനാക്ഷി എത്തിയത്. കൊച്ചി റമദ റിസോർട്ടിലാണ് വിവാഹം നടന്നത്.

താലപ്പൊലി എടുക്കുന്ന സംഘത്തിനൊപ്പവും വധുവരന്മാരുടെ ചിത്രങ്ങൾ പകർത്തുന്ന മീനാക്ഷിയേയും വീഡിയോയിൽ കാണാം. വീഡിയോയിൽ മീനാക്ഷിയെ കണ്ടതോടെ വിമർശന കമന്റുകളും അവൾക്കൊപ്പമെന്ന ഹാഷ്ടാ​ഗും കമന്റ് ബോക്സിൽ നിറഞ്ഞു. അച്ഛൻ എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ടില്ല. അപ്പോഴേക്കും മകൾ കല്യാണം കൂടി നടക്കുവാണോ?. നല്ലകാര്യം നടക്കുന്നിടത്ത് ഇവരെപോലുള്ളവരെ അടുപ്പിക്കല്ലേ എന്നിങ്ങനെ നീളുന്നു വിമർശിച്ച് വന്ന കമന്റുകൾ.

അതേസമയം ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കണോ എന്നാണ് ദിലീപിനെ അനുകൂലിച്ച് എത്തിയവർ പ്രതികരിച്ച് കുറിച്ചത്.വിധി വന്നശേഷം മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം ഫീഡ് മുഴുവൻ ഹേറ്റ് കമന്റുകളാണ്. അവയെല്ലാം തീർത്തും അവ​ഗണിക്കുകയാണ് മീനാക്ഷി ചെയ്തത്. കമന്റ് ബോക്സ് ഓഫാക്കി ഓളിച്ചോടാനും മീനാക്ഷി ശ്രമിച്ചിട്ടില്ല.

കേസും വിവാദങ്ങളും വന്നപ്പോൾ മക്കൾ ബുദ്ധിമുട്ടുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന് കരുതിയാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദിലീപ് ചെന്നൈയിലേക്ക് താമസം മാറ്റിയത്. പക്ഷെ മീനാക്ഷിയുടെ സുഹൃത്തുക്കൾ ഏറെയും കേരളത്തിലാണ്.


Actress attack case, criticism against Dileep and his family, cyber comments against Meenakshi

Next TV

Related Stories
മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

Dec 17, 2025 01:47 PM

മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

കര്‍മയോദ്ധാ, തിരക്കഥ മോഷ്ടിച്ചതാണെന്ന് വിധി, റെജി മാത്യു, മേജര്‍...

Read More >>
'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

Dec 15, 2025 04:45 PM

'ഫോര്‍ ദി പീപ്പിളി'ൽ കാസ്റ്റ് ചെയ്തത് നാല് പേരിൽ ഒരാളായല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി - നരേൻ

നരേൻ, ജയരാജ്, ഫോര്‍ ദി പീപ്പിൾ, അരുൺ, ഭരത് , പദ്മകുമാർ, അർജുൻ...

Read More >>
Top Stories










News from Regional Network