(https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി.
95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് ദിവസം സ്വർണവിലയിൽ മാറ്റം വന്നിരുന്നു. 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു.
ഈ മാസം വായ്പ പലിശനിരക്കുകൾ ഫെഡറൽ റിസർവ് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമുൻനിർത്തി ഡോളർ ഇൻഡക്സിൽ ഇടിവുണ്ടാവുന്നുണ്ട്. ഇതിന് ആനുപാതികമായി സ്വർണവിലയിലും വ്യത്യാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വില കുറഞ്ഞാലും വരും ദിവസങ്ങളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.
Gold price in Kerala

































