കൊച്ചി : (https://truevisionnews.com/) കളമശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി. ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. അഞ്ചരയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇതോടെ ഈ ട്രാക്കിൽ വൈദ്യുത തടസ്സം നേരിട്ടു. ഇത് ആലുവ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഗതാഗതം പുനരാംരംഭിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതായി റെയിൽവേ വൃത്തങ്ങൾ പറയുന്നു.
തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് ആലുവയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഗുരുവായൂർ– എറണാകുളം പാസഞ്ചർ നിലവിൽ അങ്കമാലിയിലാണ്. തിരുവനന്തപുരം – ഇൻഡോർ പ്രതിവാര ട്രെയിൻ ഒന്നര മണിക്കൂർ വൈകിയോടുന്നു.
Freight train derails in Kalamassery, several trains delayed

































