( moviemax.in) ഓൾ ഇന്ത്യ ലെവലിൽ ബോഡി ബിൽഡറെന്ന അംഗീകാരവും മിസ് ട്രിവാൻഡ്രമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നടിയും അവതാരകയും ഫിറ്റ്നസ് ട്രെയിനറും എല്ലാമാണ് ശ്രിയ അയ്യർ. സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് താരം. മരണത്തിന്റെ വക്കിൽ വരെ എത്തിയ ജീവിതം നിശ്ചദാർഢ്യം കൊണ്ട് തിരികെ പിടിച്ച ശ്രിയ ഇന്ന് പലർക്കും പ്രചോദനമാണ്. ആദ്യ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടായ വേദനിപ്പിക്കുന്ന ഓര്‍മകളുമാണ് ഒരു സമയത്ത് ശ്രിയയെ തളർത്തിയിരുന്നു.
അന്നത്തെ അനുഭവങ്ങളാണ് ഇന്ന് കാണുന്ന ജീവിതം കെട്ടിപടുക്കാൻ ശ്രിയയെ സഹായിച്ചത്. മൂന്ന് വർഷം മുമ്പ് തന്നെ മനസിലാക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തി താരം വിവാഹം ചെയ്തു. ഇപ്പോഴിതാ ബോഡി ബിൽഡിങ്ങിലേക്ക് തന്നെ നയിച്ച കാരണങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.
ദി ജേണൽ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എന്റെ ജേർണി കാണുമ്പോൾ എല്ലാവർക്കും എളുപ്പമായി തോന്നും. എന്നാൽ അങ്ങനെയല്ല. വളരെ ബുദ്ധിമുട്ട് ഏറിയതാണ്. പെണ്ണായി ജനിച്ചുവെന്ന ലിമിറ്റേഷനായിരുന്നു ആദ്യം എന്റെ യാത്ര പ്രയാസകരമാക്കിയത്. ഫിറ്റ്നസിലേക്ക് തിരിഞ്ഞപ്പോൾ പ്യൂർ വെജിറ്റേറിയനാണ് എന്നതും പ്രശ്നമായി. ഫിറ്റ്നസിന് വേണ്ടി ഭക്ഷണം മുതൽ എല്ലാം ഞാൻ സാക്രിഫൈസ് ചെയ്തു.
മെന്റലി ഡൗൺ ആകുന്ന ഘട്ടവും എനിക്കുണ്ടായിരുന്നു. പലപ്പോഴും കമന്റുകൾ കണ്ട് സെൻസിറ്റീവാകാറുണ്ട്. രണ്ട്, മൂന്ന് ദിവസം വരെ മൂഡോഫ് ആയിരിക്കും. പക്ഷെ ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്ത് തിരിച്ച് കൊണ്ടുവരും. ആണുങ്ങളുടെ മേഖലയാണ് ബോഡി ബിൽഡിങ് എന്നതുകൊണ്ട് തന്നെ ഇങ്ങനൊരു മേഖല തെരഞ്ഞെടുത്തപ്പോൾ ഒരുപാട് വിമർശനം വന്നു.
അംഗീകരിക്കാൻ ആരും മനസ് കാണിക്കാറില്ലായിരുന്നു. ഞാൻ ബോഡി ബിൽഡിങ് തുടങ്ങിയ സമയത്ത് സോഷ്യൽമീഡിയയും ആക്ടീവായിരുന്നില്ല. കൊറോണ ടൈമിൽ ഫ്രീ ഫിറ്റ്നസ് അടക്കമുള്ള പ്രോഗ്രാമുകൾ ചെയ്തിരുന്നു. അപ്പോൾ മുതലാണ് ആളുകൾ എന്നെ മനസിലാക്കി തുടങ്ങിയതും എന്നെ അംഗീകരിച്ച് തുടങ്ങിയതും. ഫെയിം വന്ന് തുടങ്ങിയതും.
കൊറോണ എല്ലാവർക്കും നഷ്ടങ്ങൾ സമ്മാനിച്ചപ്പോൾ ആ കാലഘട്ടം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കി. ഒരുപാട് ആളുകളെ ഫിറ്റ്നസ് പരിശീലിപ്പിക്കാൻ എനിക്ക് ഇന്ന് കഴിയുന്നു. എന്റെ ആഗ്രഹങ്ങൾ ഒരോന്നായി സാധിച്ച് എടുക്കാനും തുടങ്ങി. ഒന്നര വർഷം മുമ്പാണ് ജിം തുടങ്ങിയത്. എല്ലാം ഇപ്പോൾ നന്നായി നടന്ന് പോകുന്നു. വീണ് പോയപ്പോൾ എന്നും സപ്പോർട്ട് ചെയ്തത് മാതാപിതാക്കളാണ്. ഒരു ഘട്ടത്തിൽ എനിക്ക് നല്ലൊരു വീഴ്ച സംഭവിച്ചിരുന്നു.
അന്ന് ആത്മഹത്യശ്രമം വരെ നടത്തി. അമ്മയുടെ വാക്കുകളാണ് ജീവിതത്തിലേക്ക് തിരിച്ച് വരാൻ പ്രേരണയായത്. ഒരു റിലേഷൻഷിപ്പിൽ നിന്നതുകൊണ്ടുണ്ടായ പ്രശ്നങ്ങളായിരുന്നു. നാട്ടുകാരുടെ കുത്ത് വാക്കുകളെയായിരുന്നു അന്ന് ഞാൻ ഏറെയും ഭയന്നിരുന്നത്. എന്റേത് റിസ്ക്കി റിലേഷൻഷിപ്പായിരുന്നു. ചത്തവരെ വീണ്ടും വീണ്ടും കൊല്ലുന്നത് പോലെയായിരുന്നു നാട്ടുകാരുടെ പെരുമാറ്റം. പിന്നെ ഞാൻ ആലോലിച്ചു എന്തിന് നാട്ടുകാരെ നോക്കി ജീവിക്കണമെന്ന്.
റിലേഷൻഷിപ്പിലായിരുന്നപ്പോൾ പട്ടിണി വരെ കിടന്നിട്ടുണ്ട്. അന്നൊന്നും ആരും ഒരു അഞ്ച് രൂപ പോലും തന്ന് സഹായിച്ചിട്ടില്ല. പിന്നെ ഞാൻ നാട്ടുകാരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതില്ലല്ലോ. കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് സഹായിച്ചത്. ഞാൻ നശിച്ചാലും ജീവിച്ചാലും ആളുകൾ അവർക്ക് പറയാനുള്ളത് പറയും. എന്റെ വിവാഹം കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ കമന്റ് വന്നത് എന്റെ പാസ്റ്റ് റിലേഷൻഷിപ്പിനെ കുറിച്ചായിരുന്നു.
ഒറ്റയ്ക്കാണെങ്കിലും സ്ട്രോങ്ങായി ജീവിക്കണം എന്നാണ് എനിക്ക്. എടുത്ത് ചാടി ഒരു റിലേഷൻഷിപ്പിലേക്ക് പോകരുതെന്നാണ് പാഷനേയും പ്രൊഫഷനേയും നിയന്ത്രിക്കുന്ന ആളാകരുത് പങ്കാളി. ഞാൻ വലുത് നീ വലുത് എന്നൊന്ന് ഉണ്ടാകരുത്. പരസ്പര ബഹുമാനം, കമ്യൂണിക്കേഷൻ എല്ലാം വേണമെന്നും ശ്രിയ പറയുന്നു.
Actress and presenter Shriya Iyer attempts suicide































.jpeg)

