ചേലക്കര(തൃശ്ശൂര്‍): ( www.truevisionnews.com ) പത്തുകുടി 83-ാം ബൂത്തിലെ വനിത ബിഎല്‍ഒയെ ജോലിക്കിടെ അസഭ്യം പറഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേലക്കര പത്തുകുടി റോഡില്‍ കരുണാകരത്ത് പറമ്പില്‍ മധു(41)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം.
എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയതായിരുന്നു ബിഎല്‍ഒ. ഇതിനിടെ മധു അസഭ്യംപറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു. ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്നാണ് നടപടി. മധു മുന്‍പ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Youth arrested for verbally abusing women BLO who came to his house to fill out SIR form
































