( moviemax.in ) സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു അനുമോളെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മത്സരത്തില്‍ ജയിക്കാനായി എന്ത് കുരുട്ടുബുദ്ധിയും പ്രയോഗിക്കുമായിരുന്നു അനു. ചില സമയത്ത് ചെയ്യുന്നതെല്ലാം അനുവിന് തന്നെ തിരിച്ചടിയായി മാറിയിട്ടുമുണ്ട്. ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരിച്ച് ജയിച്ചതോടെ അനുവിന്റെ കരിയറും ജീവിതവും മാറിയിരിക്കുകയാണ്.
ഇത് അര്‍ഹിച്ച ജയം എന്നാണ് ആരാധകരും, അനുവിനെ അടുത്തറിയുന്നവരും പറയുന്നത്. എന്നാല്‍ പിആര്‍ ചെയ്താണ് അനു വിജയി ആയതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം.
ജയിക്കാനും മാത്രമുള്ള പെര്‍ഫോമന്‍സുകളൊന്നും അനുവിനുണ്ടായിരുന്നില്ല. ടാസ്‌ക്കുകളിലൊന്നും കാര്യമായ പ്രകടനമില്ലായിരുന്നു എന്നാണ് ആക്ഷേപം. ഷോയ്ക്ക് അനുസരിച്ച് കണ്ടന്റ് കൊടുക്കാന്‍ കഴിഞ്ഞതിനാലാണ് അനു ജയിച്ചതെന്നായിരുന്നു ആരാധകര്‍ വ്യക്തമാക്കിയത്.
ബിഗ് ബോസിലെ കാര്യങ്ങളെല്ലാം അവിടെ കഴിഞ്ഞു. നല്ല അനുഭവങ്ങള്‍ മാത്രം മനസിലെടുത്താണ് താന്‍ പുറത്തേക്ക് വന്നതെന്നായിരുന്നു അനു പറഞ്ഞത്. ആരോടും ദേഷ്യമോ, ശത്രുതയോ ഒന്നുമില്ല. എല്ലാവരും നിലനില്‍പ്പിന്റെ ഭാഗമായാണ് ഓരോന്നൊക്കെ ചെയ്തത്. ഇനി അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു സഹമത്സരാര്‍ത്ഥികളെക്കുറിച്ചും, ചില സംഭവങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോള്‍ അനു പറഞ്ഞത്.
ഈ വിജയം അനു പൊരുതി നേടിയതാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. അനു എനിക്ക് അനിയത്തിയാണ്. ഞങ്ങളൊന്നിച്ച് ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോവാറുണ്ട്. അവള്‍ എത്രമാത്രം എഫേര്‍ട്ട് ഇട്ടാണ് ഇവിടെ വരെ എത്തിയതെന്ന് എനിക്കറിയാം.
അവളുടെ വീട്ടിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അച്ഛനെയും അമ്മയേയുമെല്ലാം എനിക്കറിയാം. തനി നാട്ടിന്‍പുറത്താണ് അവള്‍. അവിടെ നിന്നും ബസിലും ട്രെയിനിലുമൊക്കെ കയറിയാണ് ഷൂട്ടിന് പോയിരുന്നത്. കുറേക്കഴിഞ്ഞാണ് കാറൊക്കെ വാങ്ങിയത് എന്നും ഷിയാസ് പറഞ്ഞിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ ഇക്ക അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് എനിക്കൊപ്പം നിന്നിട്ടുണ്ട് അവള്‍. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയപ്പോള്‍ അനുവിനെ കാണാനും, സന്തോഷം പങ്കുവെക്കാനുമായി ഷിയാസ് എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഷിയാസിന്റെ വെഡ്ഡിംഗ് ആനിവേഴ്‌സറി. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
ഞാന്‍ കണ്ടിട്ടുള്ള നല്ല മനുഷ്യരിലൊരാളാണ് ഷിയാസിക്ക. എനിക്കൊറ്റ വിഷമം മാത്രമേയുള്ളൂ, എന്റെ അമ്മയുടെ വയറ്റില്‍ ജനിക്കാതായി പോയല്ലോ എന്ന്. അത് പൊക്കം കുറവായിട്ട് പറയുന്നതാണോയെന്നായിരുന്നു ഷിയാസിന്റെ ട്രോള്‍. ഇത് പറഞ്ഞ് പഠിപ്പിച്ചതൊന്നുമല്ല ആത്മാര്‍ത്ഥമായി പറയുന്നതാണെന്നും അനു വ്യക്തമാക്കിയിരുന്നു.
ഇക്കയെ ലൈഫ് പാര്‍ട്‌നറായി കിട്ടിയത് ലക്കാണ്. ഇതുപോലെ നല്ലൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. ഷിയാസ്‌ക്കയുടെ ഒരു പെങ്ങളൂട്ടിയാണ് ഞാന്‍. രണ്ട് അനിയത്തിമാരിലൊരാളാണ് ഞാന്‍. അതിനിടയിലായിരുന്നു അനൂ, ഒന്ന് കരഞ്ഞ് കാണിക്കുമോ എന്ന ചോദ്യം വന്നത്. ഇവിടുന്ന് ഇറങ്ങിയിട്ട് മതിയോ, അതാരാ അങ്ങനെ ചോദിച്ചത്, നാണം വരുന്നു എന്നായിരുന്നു അനുവിന്റെ മറുപടി. ആ ചോദ്യത്തിന് മറുപടിയില്ല, അതാണ് അനു വിഷയം മാറ്റിയതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
സങ്കടം വരുമ്പോഴെല്ലാം കരയാറുണ്ട്. കരയുന്നത് മോശം കാര്യമായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. അവിടെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ സങ്കടമായിരുന്നു. ആരോടും ഒന്നും പറയാന്‍ പറ്റില്ലായിരുന്നു.
വിഷമം വന്നപ്പോഴാണ് കരഞ്ഞത്. എന്നെ അറിയുന്നവര്‍ക്കെല്ലാം ഞാന്‍ ഇമോഷണലാണെന്നും, സങ്കടം വരുമ്പോള്‍ കരയുന്ന പ്രകൃതമാണന്നും, സങ്കടം വരുമ്പോള്‍ കരയുന്ന പ്രകൃതമാണെന്നും. ഇനി കരയരുത്, ഇത് ശരിയല്ല, ഇതല്ല ആളുകള്‍ക്ക് കാണേണ്ടതെന്ന് ഷിയാസ് അനുവിനോട് പറഞ്ഞിരുന്നു.
Anumol Shiyas relationship, crying card, Anumol in public


































