(https://moviemax.in/) യുഎസിലെ ലാസ് വെഗാസില്‍ വിവാഹിതയായി ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി. അറ്റ്ലാന്റ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി പ്രൊഫഷണലായ സുജിത് ബസുവാണ് വരന്‍. സ്വകാര്യചടങ്ങിലായിരുന്നു വിവാഹം.
മോഡലിങ്ങിലൂടെ തുടങ്ങി പരസ്യചിത്രങ്ങളിലൂടെ ബംഗാളി സിനിമയിലെ ശ്രദ്ധേയമുഖമായി മാറിയ നടിയാണ് തനുശ്രീ ചക്രബര്‍ത്തി. ബംഗാളി ടെലിവിഷനില്‍ അവതാരകയുമായിരുന്നു.
2021-ല്‍ രാഷ്ട്രീയത്തിലിറങ്ങിയ നടി, ശ്യാംപുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പാര്‍ട്ടി വിടുകയാണെന്ന് പരാജയത്തിന് മാസങ്ങള്‍ക്ക് ശേഷം നടി പ്രഖ്യാപിച്ചു.
ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു തനുശ്രീ ചക്രബര്‍ത്തിയും സുജിത് ബസുവും. മാസങ്ങള്‍ക്ക് മുമ്പാണ് ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നത്. സുജിത് ആയിരുന്നു വിവാഹ ഒരുക്കങ്ങള്‍ നടത്തിയതെന്നും ചടങ്ങുകള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും നടി പറഞ്ഞു.
Bengali actress Tanushree Chakraborty gets married

































