( moviemax.in) ഇരുപത്തിയൊന്ന് വയസ് തികഞ്ഞ സന്തോഷത്തിലാണ് കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചു എന്ന രാഹുൽ ദാസ്. യുട്യൂബറായശേഷമുള്ള ആദ്യ പിറന്നാൾ ആയതുകൊണ്ട് തന്നെ പ്രിയപ്പെട്ട ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊപ്പം കിച്ചു അത് ഗംഭീരമായി ആഘോഷിച്ചു. ഒപ്പം തന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കായി ലൈവായി എത്തി ജീവിതത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വേടന്റെ ഒരു അടിപൊളി റാപ്പോടെയാണ് കിച്ചും കൂട്ടുകാരും ലൈവ് ആരംഭിച്ചത്.
പിറന്നാൾ ആയിട്ട് കേക്കൊന്നും മുറിച്ചില്ലേ എന്നായിരുന്നു ആദ്യം വന്ന ചോദ്യം. കേക്ക് മുറിച്ചുവെന്നും ബെർത്ത് ഡെ സെലിബ്രേഷന്റെ വീഡിയോ പിന്നാലെ വരുമെന്നും കിച്ചു പറഞ്ഞു. നിങ്ങൾ ക്യാപ്ഷനിൽ കണ്ടതുപോലെ തന്നെ ഇന്ന് എന്റെ ബെർത്ത് ഡെയാണ്. ഒരുപാട് പേർ ആശംസകൾ അറിയിച്ചു... എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.
യുട്യൂബറായശേഷമുള്ള ആദ്യ പിറന്നാളാണ് കിച്ചു സംസാരിച്ച് തുടങ്ങി. പഴയ ലൈവുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ ഇപ്പോൾ ഒരുപാട് മാറിയെന്നും കിച്ചു പറയുന്നു. പഴയ എന്റെ ലൈവും പുതിയ ലൈവും കാണുമ്പോൾ നിങ്ങൾക്ക് വ്യത്യാസങ്ങൾ തോന്നാറുണ്ടോ?. എന്റെ കൂട്ടുകാരുടെ ജീവിതത്തിൽ മീഡിയയും യുട്യൂബുമെല്ലാം പുതിയ സംഭവമാണ്.
അതുകൊണ്ട് തന്നെ അവർക്ക് ആദ്യമായി വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ മടി കാണും. യുട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് എനിക്കും അങ്ങനെ തന്നെയായിരുന്നു. സംസാരിക്കാൻ പോലും പറ്റാറില്ലായിരുന്നു. ഞാൻ പണ്ട് നല്ലൊരു ഇൻട്രോവേർട്ടായിരുന്നു. ഇന്ന് ഞാൻ മാറി ഇത്രത്തോളം സംസാരിക്കാൻ കാരണം സുഹൃത്തുക്കളാണ്. വേടന്റെയും ഗബ്രിയുടേയും പാട്ടുകൾ ഇഷ്ടമാണ്.
പിറന്നാൾ ആയതുകൊണ്ട് നിങ്ങൾ ആവശ്യപ്പെടുന്ന പാട്ട് പാടി തരും. ഫ്രണ്ട്സിന്റെ ഗിഫ്റ്റ് കിട്ടിയത് കുറേ ഉമ്മകളാണ്. ഇതിലും വലിയ സന്തോഷം എനിക്ക് ഇനി ഇല്ല. സ്നേഹം എത്ര പൈസ കൊടുത്താലും കിട്ടില്ലല്ലോ. രേണു അമ്മ വിളിച്ചില്ല. പക്ഷെ മെസേജ് അയച്ചിരുന്നു. പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കേക്ക് മുറിച്ചിരുന്നു. വേണ്ടപ്പെട്ടവർക്കൊപ്പം.
അതിന്റെ വീഡിയോ വൈകാതെ ഇടുന്നതായിരിക്കും. എനിക്ക് ഇന്ന് 21 വയസായി. എന്റെ പേര് രാഹുൽ ദാസാണ് എങ്കിലും കൂടുതലും അറിയപ്പെടുന്നത് കിച്ചു എന്ന പേരിലാണ്. അങ്ങനെ വിളിക്കുന്നത് കേൾക്കാനും സുഖമാണ് കിച്ചു പറഞ്ഞു. പിറന്നാൾ ദിവസത്തിൽ ഒരുപാട് സന്തോഷത്തിലാണെങ്കിലും അച്ഛൻ ഒപ്പമില്ലാത്തത് കിച്ചുവിന് ഉള്ളിൽ എവിടെയോ വിങ്ങലാണെന്നത് വാക്കുകളിൽ വ്യക്തമാണ്.
അതിനിടയിൽ അച്ഛനേയും അമ്മ രേണുവിനേയും കുറിച്ച് വന്ന ചില വിഷമം തോന്നിപ്പിക്കുന്ന കമന്റുകൾ വായിക്കാതെ കിച്ചു ഒഴിവാക്കി. പിറന്നാൾ ആണ് ഇന്ന്. ബാഡ് ക്വസ്റ്റ്യൻസ് ചോദിക്കരുത്. ഹാപ്പിയാകുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നാണ് കിച്ചു പറഞ്ഞത്. ബിഗ് ബോസിലേക്ക് പോകുമോ എന്ന ചോദ്യത്തിനും കിച്ചു മറുപടി നൽകി.
ബിഗ് ബോസിലേക്ക് അവസരം കിട്ടിയാൽ നോക്കും. അങ്ങനൊരു അവസരം കിട്ടുക എന്നത് ലൈഫിൽ നല്ലൊരു മാറ്റമാകും. ബിഗ് ബോസിൽ വന്നാൽ സപ്പോർട്ട് ചെയ്യുമെന്ന് ആളുകൾ പറയുന്നത് കേൾക്കുന്നത് തന്നെ സന്തോഷം. അതിനെങ്കിലും ആളുണ്ടല്ലോ എന്നാണ് കിച്ചു പറഞ്ഞത്. കിച്ചു യുട്യൂബ് ചാനൽ തുടങ്ങിയിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളു. വളരെ പെട്ടന്ന് ചാനൽ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ നേടി.
പല വീഡിയോകൾക്കും ലക്ഷങ്ങളാണ് വ്യൂവർഷിപ്പ്. യുട്യൂബ് വരുമാനം കൊണ്ട് അടുത്തിടെ കിച്ചു പുതിയൊരു കാർ വാങ്ങിയിരുന്നു. രേണുവും മകന് പിറന്നാൾ ആശംസിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കിച്ചു കുട്ടിയായിരുന്നപ്പോഴാണ് രേണുവിനെ സുധി വിവാഹം ചെയ്തത്.
late actor kollamsudhi elder son kichu rahul birthday special live goes viral

































