കോഴിക്കോട് :( moviemax.in) കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ജനകീയ സിനിമ പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം ആവശ്യപ്പെട്ടുന്ന സിനിമയാണെന്ന് പ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാഷ്.
സാബു കക്കട്ടില്‍ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും സി ഡി പ്രകാശന കര്‍മ്മവും കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുന്നു. രാസലഹരി കുട്ടികളെ വഴിതെറ്റിക്കുമ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം. അവരെ ചേര്‍ത്ത് പിടിക്കാന്‍ തയ്യാറാകണം. അവരോടൊപ്പം നമ്മള്‍ നില്‍ക്കണം. വിദ്യാധരന്‍ മാഷ് പറഞ്ഞു.
ബാബു വാസുദേവ് അദ്ധ്യഷനായിരുന്ന ചടങ്ങില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, സി.ആര്‍. നീലകണ്ഠന്‍, ജയചന്ദ്രന്‍ മൊകേരി,കോട്ടക്കല്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി, തമിഴ് നടന്‍ ആടുകുളം മുരുക ദാസ്,കോഴിക്കോട് വിനോദ്, രഞ്ജിത്ത് സര്‍ക്കാര്‍ , വി പി ആര്‍, മുഹമ്മദ് അപ്‌സര കോട്ടക്കല്‍, കലന്തന്‍ ബഷീര്‍, അനില്‍ വന്ദന, മോഹന്‍ കാരായി, പി എസ് മനോജ് കുമാര്‍, മധു കുമാര്‍, നടന്‍ ആച്ചി (ഹാഷ്്മി), സഹദേവന്‍ വടകര, സന്ദീപ് ആര്‍ ബല്ലാല്‍, അശ്വിനി അനീഷ് , ജി എന്‍ കാര്‍ത്തിക്, അരവിന്ദ് വളയം
എന്നിവരെ ആദരിക്കുകയും, മരണാനന്തര ബഹുമതിയായി മാമുക്കോയക്കുള്ള ആദരവ്, മക്കളായ നിസാര്‍ മാമുകോയ, റഷീദ് മാമുകോയ എന്നിവര്‍ ഏറ്റുവാങ്ങുകയും ചെയ്തു. സാബു കക്കട്ടില്‍ നന്ദി പറഞ്ഞു.
രാസലഹരി സമൂഹത്തെ കാര്‍ന്ന് തിന്നുമ്പോള്‍, ബോധവല്‍ക്കരണം ഇളം മനസ്സില്‍ നിന്ന് തന്നെ തുടങ്ങണമെന്ന ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന, പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ വട്ടോളിയില്‍ വെച്ച് പൂര്‍ത്തീകരിച്ചിരുന്നു. സെക്കന്റ്് ഷെഡ്യൂള്‍ ഡിസംബര്‍ ആദ്യം കോഴിക്കോട് ആരംഭിക്കും.
എന്റെ നന്മ വെല്‍ഫയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും, കണ്ണാം തുമ്പി ഫിലിംസും ചേര്‍ന്ന് ജനകീയമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. തിരക്കഥ, സംവിധാനം - സാബു കക്കട്ടില്‍, ഗാന രചന - ബാബു വാസുദേവ്, ഹരീഷ് ചുഴലി, സാബു കക്കട്ടില്‍, സംഗീതം - സന്ദീപ് ആര്‍. ബല്ലാല്‍, ആലാപനം - മധു ബാലകൃഷ്ണന്‍, അശ്വനി അനീഷ്, സന്ദീപ് ആര്‍.ബി, പി.ആര്‍.ഒ - അയ്മനം സാജന്‍.
ആടുകുളം മുരുകദാസ്, നിസാര്‍ മാമുകോയ, സുധി കോഴിക്കോട്, ഷിബു തിലകന്‍, ബാബു വാസുദേവ് നമ്പൂതിരി, വിനോദ് കോഴിക്കോട്,അലൈദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിന
prakasham parathunna penkutti, Vidyadharan Mash, Cinema, Kozhikode
































