സ്നേഹവും ഭക്ഷണവും വിളമ്പി ; ടീച്ചേഴ് ബ്രഗേഡായി തളീക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ബിന്ദു ടീച്ചർ

സ്നേഹവും ഭക്ഷണവും വിളമ്പി ; ടീച്ചേഴ് ബ്രഗേഡായി തളീക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ബിന്ദു ടീച്ചർ
Nov 28, 2025 04:50 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) അവിടെ മലയോര ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് തിരക്കുണ്ടെങ്കിലും ഇവിടെ കൗമാര കലോത്സവത്തിൽ സ്നേഹവും ഭക്ഷണവും വിളമ്പി അധ്യാപക സമൂഹത്തിൻ്റെ അഭിമാനമായ ടീച്ചേഴ് ബ്രഗേഡായി തളീക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ബിന്ദു ടീച്ചർ.

ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മാറ്റുരച്ച റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ സ്നേഹവും സൗഹൃദവും രുചിയും വിളമ്പിയ ഭക്ഷണ കമ്മറ്റിയുടെ നേതൃത്വം കെഎസ്ടിഎയെന്ന അധ്യാപക സംഘടനയ്ക്കായിരുന്നു.

അഞ്ച് നാൾ നീണ്ട കലോത്സവത്തിൻ്റെ അവസാന ദിവസമായ ഇന്ന് ഭക്ഷണം വിളമ്പിയത് കെഎസ്ടിഎയുടെ സേവന സന്നദ്ധ വളണ്ടിയർ സേനയായ ടീച്ചേഴ് ബ്രഗേഡായിരുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തളീക്കര ഡിവിഷനിലെ എൽഎഡിഎഫ് സ്ഥാനാർത്ഥിയാണ് ഇ ബിന്ദു ടീച്ചർ. വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്ര അധ്യാപികയ്ക്ക് ഇത് പൊതു തെരഞ്ഞെടുപ്പിൽ കന്നിയങ്കമായിരുന്നു.

സികെജി ഗവ.കോളേജ് ചെയർ പേഴ്സണും യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയുമായിരുന്നു ബിന്ദു ടീച്ചർ . കായക്കൊടിയിലെ കെ.കെ ഷനിത്തിൻ്റെ ഭാര്യയാണ് ടീച്ചർ. ബിടെക്ക് വിദ്യാർത്ഥിയായ ഇഷാലും ഏഴാം ക്ലാസ് വിദ്യാർത്ഥി കനിഷ്ക്കുമാണ് മക്കൾ. കെ.എസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്.

Kozhikode Revenue District School Kalolsavam, Left Front candidate from Thaleekkara Bindu Teacher

Next TV

Related Stories
'ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്, പരസ്പര സമ്മതത്തോടെയുള്ളതാണ്, പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ';  രാഹുലിന്റെ ജാമ്യ ഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

Nov 28, 2025 04:59 PM

'ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്, പരസ്പര സമ്മതത്തോടെയുള്ളതാണ്, പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ'; രാഹുലിന്റെ ജാമ്യ ഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസ് , പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...

Read More >>
കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി, നിരവധി ട്രെയിനുകൾ വൈകിയോടുന്നു

Nov 28, 2025 04:54 PM

കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി, നിരവധി ട്രെയിനുകൾ വൈകിയോടുന്നു

കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി, നിരവധി ട്രെയിനുകൾ...

Read More >>
Top Stories

News Roundup