​ഗർഡർ അപകടം: ‘അങ്ങേയറ്റം വേദന ഉണ്ടാക്കുന്നു, പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണ്' - കെ സി വേണുഗോപാൽ

​ഗർഡർ അപകടം: ‘അങ്ങേയറ്റം വേദന ഉണ്ടാക്കുന്നു, പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണ്' - കെ സി വേണുഗോപാൽ
Nov 13, 2025 07:56 AM | By Susmitha Surendran

ആലപ്പുഴ : (https://truevisionnews.com/) അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി കെ സി വേണുഗോപാൽ.

ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നു. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണെന്ന് കെസി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസർക്കാരിന് നാല് തവണ കത്ത് നൽകിയിരുന്നു. ആലപ്പുഴ കളക്ടറേറ്റിൽ നിരവധി തവണ മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്നത് കൃത്യമായി സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാതെയാണ്.

നാൽപതിലധികം പേരാണ് അരൂർ-തൂറവൂർ പാതയിൽ മാത്രം മരണപ്പെട്ടിട്ടുള്ളത്. മനുഷ്യ ജീവന് വില കൽപ്പിക്കാത്ത സമീപനം മാറ്റണമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ദേശീയ പാത അതോറിറ്റിക്കും കേന്ദ്രമന്ത്രിയ്ക്കും നിവേദനം നൽകിയിരുന്നുവെന്ന് വേണു​ഗോപാൽ പറഞ്ഞു.

സർവീസ് റോഡുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരും കുറ്റക്കാരാണ്. സർവീസ് റോഡുകൾക്കായി എട്ടു കോടിയോളം രൂപ കിട്ടിയിട്ടും സർക്കാർ പെൻഡിങ്ങിൽ വച്ചിരിക്കുകയാണ്. സർവീസ് റോഡ് മെച്ചപ്പെടുത്തിയാൽ തന്നെ ഗതാഗതം നിയന്ത്രിക്കാൻ കഴിയും. ഇതൊന്നും അവിടെയുണ്ടായിട്ടില്ലെന്ന് കെസി വേണു​ഗോപാൽ കുറ്റപ്പെടുത്തി. സർവീസ് റോഡുകൾ മെച്ചപ്പെടുത്തുക എന്നതാണ് പരിഹാരമെന്ന് അദേഹം പറഞ്ഞു.

മേൽപാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളതെന്ന് കെസി വേണു​ഗോപാൽ വിമർശിച്ചു. സുരക്ഷ ഉണ്ടാക്കിയാൽ മാത്രമല്ലേ ആളുകളുടെ ദുരിതം കുറയു എന്ന് അദേഹം ചോദിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് കേസി വേണു​ഗോപാൽ ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയ്ക്ക് ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷാണ് മരിച്ചത്.

നിർമാണത്തതിനിടെ സ്ഥാപിച്ച ​ഗർഡറുകൾ പിക്കപ് വാനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞത്. സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാണ് റിപ്പോർട്ട് തേടിയിട്ടുണ്ട്.




KCVenugopal on the girder accident aroor

Next TV

Related Stories
'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

Nov 13, 2025 11:12 AM

'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പ്, ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് , ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ...

Read More >>
പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Nov 13, 2025 10:57 AM

പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതി കത്ത് വിവാദം, ബിനോയ് വിശ്വം പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി...

Read More >>
ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

Nov 13, 2025 09:59 AM

ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

ഗർഡർ അപകടം,പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കെ.സി. വേണുഗോപാൽ, പിഡബ്ല്യുഡി സെക്രട്ടറി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/-