കൊല്ലം: ( www.truevisionnews.com ) തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിൽ തുടരുന്ന പൊട്ടിത്തെറി കൊല്ലത്തും തുടരുന്നു. ഡിസിസി ഓഫീസിന് മുന്നിൽ എഐസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്കെതിരെ പ്രതിഷേധ പോസ്റ്റർ പതിപ്പിച്ചതാണ് പുതിയ വിഷയം. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് ആണോയെന്നാണ് പോസ്റ്ററിലെ ചോദ്യം.
'95 ശതമാനം മുസ്ലീം വോട്ടുള്ള കൊല്ലൂർവിളയിൽ എൻഎസ്എസിന് എന്ത് കാര്യം, കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്ക് വേണ്ടിയാണോ സീറ്റ് വിറ്റത്, ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് നൽകിയത്, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിള സീറ്റ്, കൊല്ലൂർവിളയ്ക്ക് ആവശ്യം നിലവിലെ കൗൺസിലർ ഹംസത്തു ബീവിയെ' - എന്നിങ്ങനെ നീളുന്ന പോസ്റ്ററിൽ ഉന്നയിക്കുന്ന വിഷയങ്ങൾ.
മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്ററിലുണ്ട്. ഗ്രൂപ്പ് തർക്കത്തിൽ വലയുന്ന ജില്ലയിലെ കോൺഗ്രസിനെ കുരുക്കിലാക്കിയിരിക്കുകയാണ് പുതിയ വിവാദം. പോസ്റ്റർ വിവാദത്തിൽ ഇതുവരെയും നേതൃത്വം പ്രതികരിച്ചിട്ടില്ല.
protest poster against aicc political affairs committee member bindu krishna in front of dcc office
































