അമ്പമ്പോ... വീണ്ടും ഉയരങ്ങളിലേക്ക്....! സ്വർണവിലയിൽ വൻ വർധന, പവന് കൂടിയത്?

അമ്പമ്പോ... വീണ്ടും ഉയരങ്ങളിലേക്ക്....!  സ്വർണവിലയിൽ  വൻ വർധന, പവന് കൂടിയത്?
Nov 13, 2025 10:38 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 210 രൂപയാണ് കൂടിയത് . പവന് 1,680 രൂപയും ഉയർന്നു. ഇതുപ്രകാരം ഗ്രാമിന്റെ വില 11,715 രൂപയായും പവന്റേത് 93,720 രൂപയായും ഉയർന്നു.

ഈ മാസത്തെ റെക്കോഡ് നിരക്കിലേക്കും സ്വർണവില ഇന്നെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 കൂടി.

77080 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില. 14 കാരറ്റ് സ്വർണത്തിനും വില വർധനയുണ്ടായിട്ടുണ്ട്. 135 രൂപയാണ് ഉയർന്നത്. 7505 രൂപയാണ് 14 കാരറ്റ് സ്വർണത്തിന്റെ വില. 14 കാരറ്റ് സ്വർണത്തിന്റെ വില 60040 രൂപയായാണ് ഉയർന്നത്.

കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ബുധനാഴ്ച 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. ഗ്രാമിന് 11,535 രൂപയിൽ നിന്ന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിലും വലിയ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്.

Today's gold price, November 13

Next TV

Related Stories
പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

Nov 13, 2025 11:51 AM

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ്, ശുചിമുറിയിൽ യുവതി...

Read More >>
'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

Nov 13, 2025 11:12 AM

'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പ്, ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് , ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/-