നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എന്‍ജിനിയറും ഗായകനുമായ റോഷന്‍ ആണ് വരന്‍. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുവരും.ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നന്ദിത വിവാഹവിവരം പങ്കുവെച്ചത്. 'ഇന്ന് നല്ലൊരു ബിസി ഡേ ആയിരുന്നു', എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്.
തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ 'മസ്താനി' എന്നാണ് നന്ദിത അറിയപ്പെടുന്നത്. ആന്റണി വർഗീസ് പേപ്പ നായകനായെത്തിയ 'ഓ മേരി ലൈല'യിലൂടേയാണ് നന്ദിത സിനിമയിലെത്തിയത്. മോഡല്‍ കൂടിയായ നന്ദിതയുടെ ഫോട്ടോഷൂട്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്
Social media star Mastani got married
































