മുംബൈ: ( moviemax.in ) ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രി വിട്ടത്.
നടൻ പൂർണ്ണ ആരോഗ്യവാനാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. വീട്ടിൽ വെച്ചായിരിക്കും അദ്ദേഹത്തിൻ്റെ തുടർചികിത്സകൾ. കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ശ്വാസതടസ്സത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം നടൻ പൂർണ്ണമായും സുഖം പ്രാപിച്ചു.
Dharmendra's health condition, breathing difficulties





























_(30).jpeg)


