കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ബസിന്റെ ഗ്ലാസ് തെറിച്ച് യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ചേവായൂർ റൂട്ടിൽ വരികയായിരുന്ന കടുപ്പയിൽ ബസ്സും കോഴിക്കോട് ചെവരമ്പലം റൂട്ടിൽ വരികയായിരുന്ന മാനിർഷ ബസ്സിലെയും ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്. ഇരു ബസ്സുകളും സിവിൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ സമയക്രമത്തെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.
ബസ്സ് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കടുപ്പയിൽ ബസ്സിന്റെ ഡ്രൈവർ മാനിർഷാ ബസ്സിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ഹോളോ ബ്രിക് ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. ബസ്സുകൾ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇരു ബസ്സുകളും തമ്മിൽ കുറച്ച് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനു സമീപം വെച്ചും തർക്കം ഉണ്ടായിരുന്നു
Conflict between private bus employees in Kozhikode

































