'എസ്.ഐ.ആര്‍ നിര്‍ത്തിവയ്ക്കണം, ഉദ്യോഗസ്ഥക്ഷാമം ഭരണസ്തംഭനത്തിന് കാരണമാകും'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

'എസ്.ഐ.ആര്‍ നിര്‍ത്തിവയ്ക്കണം, ഉദ്യോഗസ്ഥക്ഷാമം ഭരണസ്തംഭനത്തിന് കാരണമാകും'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Nov 13, 2025 12:55 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.comതദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉദ്യോഗസ്ഥക്ഷാമം ഭരണസ്തംഭനമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇത് നടപ്പാക്കാതിരിക്കാനാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു.

വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതല്ലേ ഉചിതമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എസ്ഐആറിനെ സാധുതയെ നിലവിൽ എതിർക്കുന്നില്ലെങ്കിലും നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരേ സമയത്താണ് നടക്കുന്നതാണ് കാരണം.

ഡിസംബർ 21നു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണം. 1,76,000 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായും, 68,000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായും ആവശ്യമുണ്ട്. ഇതിനിടയിലാണ് 25,668 ഉദ്യോഗസ്ഥരെ SIR നായി നിയോഗിക്കേണ്ടത്. ഇത് ഉദ്യോഗസ്ഥക്ഷാമവും ഭരണസ്തംഭനവുമുണ്ടാക്കും. മെയ് മാസത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

നടപടികൾ നീട്ടിവെക്കണം എന്നാൽ പരോക്ഷമായി എസ്ഐആർ തടസപ്പെടുത്തുകയാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. സംസ്ഥാനത്ത് എസ്ഐആറിന്റെ പകുതിയിലധികം നടപടികൾ പൂർ‍ത്തിയായിക്കഴിഞ്ഞതിനാൽ ഇപ്പോൾ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കും.

തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം എസ്ഐആർ നടപടികൾ എന്ന് നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാദത്തിനിടെ എസ്‌ഐആര്‍ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ അവിടെ സമീപിച്ചുകൂടേ എന്ന് ജസ്റ്റിസ് വി.ജി.അരുൺ ചോദിച്ചു. ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.


kerala government urges high court to suspend sir process amid local body polls

Next TV

Related Stories
അപകടമുണ്ടായാൽ ഓടിപ്പോകാൻ നോക്കണ്ട; കർശന നടപടികളുമായി കോഴിക്കോട് ട്രാഫിക് പോലീസ്

Nov 13, 2025 03:23 PM

അപകടമുണ്ടായാൽ ഓടിപ്പോകാൻ നോക്കണ്ട; കർശന നടപടികളുമായി കോഴിക്കോട് ട്രാഫിക് പോലീസ്

അപകടമുണ്ടായാൽ ഓടിപ്പോകാൻ നോക്കണ്ട, കോഴിക്കോട് ട്രാഫിക് പോലീസ്,കർശന...

Read More >>
'എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കിയില്ല...'; സീറ്റ് നൽകാത്തതിന്റെ കാരണം വിശദീകരിച്ച് പി പി ദിവ്യ

Nov 13, 2025 01:38 PM

'എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കിയില്ല...'; സീറ്റ് നൽകാത്തതിന്റെ കാരണം വിശദീകരിച്ച് പി പി ദിവ്യ

സഥാനാർത്ഥി പട്ടിക,സി.പി.എം,പി.പി. ദിവ്യ, തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'അവഗണനയില്‍ മനം മടുത്തു, എല്‍ഡിഎഫ് തന്നെ ഞെരുക്കി'; എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

Nov 13, 2025 01:34 PM

'അവഗണനയില്‍ മനം മടുത്തു, എല്‍ഡിഎഫ് തന്നെ ഞെരുക്കി'; എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍, ബിജെപിയില്‍...

Read More >>
Top Stories










GCC News






https://moviemax.in/-