തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം ഉള്ളൂരിൽ 62 വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരിക്കേറ്റത്.
വഴി തർക്കത്തെ തുടർന്ന് അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്.
ആക്രമണത്തിൽ ഉഷയുടെ മുഖത്തും തലയ്ക്കും കൈകാലുകൾക്കും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
Neighbor brutally beats 62-year-old woman over road dispute
































