---
title: "'എല്ലാം അഡ്ജസ്റ്റ്‌മെന്റല്ലേ....'; നീ പോയി രണ്ടാമത് വിവാഹം കഴിച്ചോയെന്ന് അദ്ദേഹം പറഞ്ഞു, ദുരന്ത ജീവിതത്തെക്കുറിച്ച് തുറന്നടിച്ച് നടി സുമ ജയറാം"
english_title: "Suma Jayaram, a tragic life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/325747/suma-jayaram-a-tragic-life"
published_at: "2025-11-13T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691595c92fce3_Suma_Jayaram,_a_tragic_life.jpg"
keywords: []
---

# 'എല്ലാം അഡ്ജസ്റ്റ്‌മെന്റല്ലേ....'; നീ പോയി രണ്ടാമത് വിവാഹം കഴിച്ചോയെന്ന് അദ്ദേഹം പറഞ്ഞു, ദുരന്ത ജീവിതത്തെക്കുറിച്ച് തുറന്നടിച്ച് നടി സുമ ജയറാം

> **Lead Summary:** **[ **ഭർത്താവിന്റെ മദ്യപാനം കാരണമുണ്ടായ മാനസികാഘാതത്തെക്കുറിച്ചും ഭർതൃവീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും നടി സുമ ജയറാം കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. നേരത്തെ ഒരു വ്‌ളോഗിലൂടെ താരം ഈ വിഷയങ്ങൾ തുറന്നുപറഞ്ഞിരുന്നു.

## Article Content

**[ **ഭർത്താവിന്റെ മദ്യപാനം കാരണമുണ്ടായ മാനസികാഘാതത്തെക്കുറിച്ചും ഭർതൃവീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും നടി സുമ ജയറാം കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. നേരത്തെ ഒരു വ്‌ളോഗിലൂടെ താരം ഈ വിഷയങ്ങൾ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോൾ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് സുമ ജയറാം തന്റെ ദുരിതാനുഭവങ്ങൾക്ക് കൂടുതൽ വിശദീകരണം നൽകിയത്. ഭർത്താവിന്റെ മദ്യപാനം തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും, ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നും താൻ ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും താരം ആവർത്തിച്ചു. കുടുംബജീവിതത്തിൽ താൻ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നടി അഭിമുഖത്തിൽ പങ്കുവെച്ചു.

''14 വർഷമായി ഞങ്ങൾ ഒരുമിച്ചു പോകുന്നു. സത്യം പറഞ്ഞാൽ ഒരു വേവ് ലെങ്തും ഇല്ലാത്ത ആൾക്കാരാണ് ഞങ്ങൾ. ഇത്രനാളും പോയത് ഇങ്ങനെയാണെന്ന് ചോദിച്ചാൽ അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്നു. ഞാൻ എന്റെ കാര്യങ്ങളും നോക്കുന്നു. പതിനാലിന് വർഷത്തിനിടയിൽ ഒരിക്കൽപ്പോലും സ്വന്തം വീട്ടിൽ പോയി നിന്നിട്ടില്ല. കുടിയാണ് പ്രശ്‍നം.

ചിലപ്പോഴൊക്കെ കുടിച്ചിട്ട് എന്നോട് ദേഷ്യപ്പെടുന്ന സമയത്തൊക്കെ ഞാൻ പറയാറുണ്ട് എനിക്ക് വേണമെങ്കിൽ ഒരു പെട്ടിയുമെടുത്ത് എന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളൂ എന്ന്.

പക്ഷേ അങ്ങനെ പോയിക്കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം പ്രശ്‍നമാകുമെന്ന് ഞാൻ അദ്ദേഹത്തോട് പറയും. കുറച്ചുനാളത്തേക്ക് എന്റെ ജീവിതവും പ്രശ്‍നമാകും. ഞാൻ ആഗ്രഹിച്ച ലൈഫ് അതല്ല.

നീ പോയി രണ്ടാമത് വിവാഹം കഴിച്ചോയെന്ന് അദ്ദേഹം പറയും. രണ്ടാമത് കല്യാണം കഴിക്കാൻ ഇനി പോകത്തില്ലെന്ന് ഞാൻ മറുപടി കൊടുക്കും. കല്യാണം എന്താണെന്ന് മനസിലായല്ലോ. ലിവിംഗ് ടുഗദറും വേണ്ട, ചുമ്മാ ഹായ് പറഞ്ഞ് നടക്കാം.

പക്ഷേ എത്രനാൾ നടക്കും. ഫാമിലിയാണ് വേണ്ടത്. കുറേ തെറ്റിദ്ധാരണകൾ ഉണ്ട്. ഇല്ലെന്ന് പറയുന്നില്ല. മദ്യപാനം കൺട്രോൾ ചെയ്‍താൽ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്‌മെന്റല്ലേ. എന്റെ മക്കൾക്കുവേണ്ടിയെങ്കിലും ഞാൻ ഹാപ്പിയായിരിക്കണം. ഇപ്പോഴും ഭയങ്കര പ്രശ്‍നത്തിലാണ് നിൽക്കുന്നത്. സിനിമ ചെയ്യുന്നെങ്കിൽ ചെയ്‌തോ നിന്റെ ഇഷ്ടം എന്നാണ് അദ്ദേഹം പറയുക'', സുമ ജയറാം അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/325747/suma-jayaram-a-tragic-life)