(https://truevisionnews.com/) തൃശൂരിലെ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതിയായ അധ്യാപകൻ കനകകുമാറിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കനകകുമാറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
ടവർ ലൊക്കേഷനുകളും ഫോൺ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് സർവകലാശാലയിലെ വിദ്യാർത്ഥികൾ.
ദേശമംഗലം സ്വദേശിയായ അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. മദ്യപിച്ച ശേഷം അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിദ്യാര്‍ത്ഥികൾ പറയുന്നു.
സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു. കേരള കലാമണ്ഡലം കൈമാറിയ പരാതിയിന്മേലാണ് അധ്യാപകനെതിരെ പോക്സോ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Sexual assault at Kalamandalam; Investigation into teacher intensifies
































