അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
Nov 13, 2025 06:57 AM | By Susmitha Surendran

ആലപ്പുഴ: (https://truevisionnews.com/) അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം . വാൻ ഡ്രൈവർ മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

 പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ​ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല.

വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.

Accident in Aroor when a girder falls on the front of a pickup van;

Next TV

Related Stories
പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക്

Nov 13, 2025 10:57 AM

പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക്

പിഎം ശ്രീ പദ്ധതി കത്ത് വിവാദം, ബിനോയ് വിശ്വം പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി...

Read More >>
ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

Nov 13, 2025 09:59 AM

ഗർഡർ അപകടം: റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

ഗർഡർ അപകടം,പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കെ.സി. വേണുഗോപാൽ, പിഡബ്ല്യുഡി സെക്രട്ടറി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/-