'ഓഹോ ...എന്റെ ഫോട്ടോ എടുക്കുവാണോ.. എന്നാൽ ഞാനും നിങ്ങളുടെ എടുക്കും'; വൈറലായി ശോഭനയുടെ വീഡിയോ

'ഓഹോ ...എന്റെ ഫോട്ടോ എടുക്കുവാണോ.. എന്നാൽ ഞാനും നിങ്ങളുടെ എടുക്കും'; വൈറലായി ശോഭനയുടെ വീഡിയോ
Sep 25, 2025 01:20 PM | By Athira V

( moviemax.in) മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നായികയായ ശോഭനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു പൊതുവേദിയിൽ വെച്ച് വീഡിയോ പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമപ്രവർത്തകനോട് തമാശരൂപേണ ശോഭന പ്രതികരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കോഴിക്കോട് ഐ.എൻ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ശോഭന. തന്നെ ചിത്രീകരിക്കുന്ന ക്യാമറ കണ്ടയുടൻ നടി തന്റെ മൊബൈൽ ഫോൺ എടുത്ത് മാധ്യമപ്രവർത്തകന്റെ ക്യാമറയ്ക്ക് നേരെ തിരിച്ചുപിടിച്ചു. "ഞാനും നിങ്ങളെ പകർത്തുകയാണ്" എന്ന ഭാവത്തിൽ, ചെറുപുഞ്ചിരിയോടെയുള്ള ശോഭനയുടെ ഈ പ്രതികരണം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു.

മോഹൻലാൽ-ശോഭന കോമ്പിനേഷൻ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് മലയാള സിനിമയുടെ പതിവ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയ 'തുടരും' എന്ന ചിത്രം അടുത്തിടെ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു നേടിയത്. ഈ വിജയം ശോഭനയുടെ ജനപ്രീതി വീണ്ടും വർദ്ധിപ്പിച്ചു. നേരത്തെയും ശോഭനയുടെ രസകരമായ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു നൃത്ത പരിപാടിയിൽ ചിത്രം പകർത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും ക്യാമറ ഓണാക്കിയ വ്യക്തിക്ക് നേരെ നൃത്തച്ചുവടുകളിലൂടെ നടി പ്രതിഷേധിച്ച വീഡിയോ മുൻപ് വൈറലായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ചിരി പടർത്തുന്ന ഈ പുതിയ വീഡിയോയും എത്തിയിരിക്കുന്നത്.

അതേസമയം, മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. മോഹൻലാലിനും ശോഭനയ്ക്കും പുറമേ തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.



responds to online media who tried to copy shobhanas video

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories