( moviemax.in) വീണ്ടും വിവാദപരമായ പരാമർശം നടത്തി നടി പ്രിയങ്ക അനൂപ്. പുരുഷന്മാരെക്കാൾ ഉയർന്ന് സ്ത്രീകൾ സംസാരിക്കുകയും പെരുമാറുകയും ചെയ്താൽ കേരളത്തിൽ അതൊരു വലിയ കാര്യമല്ലെന്നും ഭർത്താവിനെക്കാൾ കുറച്ച് താഴ്ന്ന് ഭാര്യ നിന്നാൽ ഭർത്താവിന് സ്നേഹം കൂടുതലുണ്ടാകുമെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.
സ്ത്രീ പുരുഷന് മുന്നിൽ അൽപ്പം താഴ്ന്ന് നിൽക്കണമെന്നത് അടിമത്തമല്ല സ്നേഹമാണെന്നും തന്റെ ജീവിതത്തിൽ നിന്നും താൻ മനസിലാക്കിയ കാര്യമാണെന്നും നടി പറയുന്നു. ഞാൻ പറയുന്നത് എന്റെ ചിന്താഗതിയാണ്. അത് തന്നെ എല്ലാവരും പിന്തുടരണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ജീവിച്ച രീതിവെച്ചാണ് പറഞ്ഞത്. എന്റെ ലൈഫ് നന്നായി തന്നെയാണ് പോകുന്നത്.
ഭർത്താവിനെക്കാൾ കുറച്ച് താഴ്ന്ന് ഭാര്യ നിന്നാൽ ഭർത്താവിന് സ്നേഹം കൂടുതലുണ്ടാകും. പുരുഷന്മാരെ ഹെഡ് ചെയ്ത് സ്ത്രീകൾ സംസാരിക്കുകയും പെരുമാറുകയും ചെയ്താൽ കേരളത്തിൽ അതൊരു വലിയ കാര്യമല്ല. പുരുഷനേക്കാൾ താഴെ സ്ത്രീ നിൽക്കുക എന്നല്ല ഞാൻ ഉദ്ദേശിച്ചത്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുക. ഇങ്ങനൊരു സ്റ്റാന്റിൽ ഉറച്ച് നിൽക്കുന്നത് കൊണ്ടാണ് എന്റെ ലൈഫ് നല്ല രീതിയിൽ പോകുന്നത്.
ഭാര്യയെ പിടിച്ച് തലയുടെ മുകളിൽ കേറ്റി വെക്കാൻ താൽപര്യമുള്ളവർക്ക് അത് ചെയ്യാം. എനിക്ക് അതൊന്നും അറിയേണ്ട കാര്യമില്ല. എല്ലായിടത്തും ഞാൻ കുറച്ച് താഴ്ന്ന് തന്നെയാണ് നിൽക്കാറുള്ളത്. ഇതൊക്കെ എന്റെ അഭിപ്രായമാണ്. വേണമെങ്കിൽ എടുക്കാം. എടുത്തവർക്ക് നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയും. സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് ആളുകൾ പറയുന്നുണ്ട്.
പക്ഷെ ഒരു പ്രശ്നം വന്ന് കഴിയുമ്പോൾ പുരുഷന്മാർ അനുഭവിക്കുന്നത് കാണുന്നില്ലേ?. എന്ത് കേസ് വന്നാലും സ്ത്രീയുടെ മുഖം മാത്രം കാണിക്കുകയില്ല. സ്ത്രീ പുരുഷന് മുന്നിൽ അൽപ്പം താഴ്ന്ന് നിൽക്കണമെന്നത് അടിമത്തമല്ല സ്നേഹമാണ്. ഭർത്താവിന്റെ മനസ് വിഷമിക്കാതെ നോക്കേണ്ടത് ഭാര്യയായ എന്റെ കടമയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിന് വേണ്ടി അൽപ്പം താഴ്ന്ന് നിൽക്കുന്നതിൽ ഒരു തെറ്റുമില്ല. ഞാൻ പഠിച്ച കാര്യമാണ്.
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വേണമെങ്കിൽ ഭർത്താവിനെ ബഹുമാനിക്കണം. പലരുടേയും കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അത് എന്തുകൊണ്ടാണ്... ഒന്നുകിൽ ഭാര്യയ്ക്ക് ജോലിയുണ്ടാകും ഉയർന്ന ശമ്പളമുണ്ടാകും അതിന്റെ അഹങ്കാരവുമുണ്ടാകും. എല്ലാവരും അങ്ങനെ ചെയ്യരുത്. ഞാൻ എന്റെ ലൈഫിൽ നിന്നും പഠിച്ച കാര്യമാണ്.
കുറച്ച് വിട്ടുവീഴ്ചകൾ ചെയ്യണം. ആണുങ്ങളായാൽ രണ്ട് പെഗ് അടിക്കണം എന്നതും ഞാൻ പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ മദ്യപിക്കാൻ സമ്മതിക്കാതെ ബഹളം വെക്കുന്ന പലരേയും എനിക്ക് അറിയാം. ഇങ്ങനെ ഭാര്യമാർ വാശി പിടിക്കുമ്പോൾ ഭർത്താവ് തോന്നിയതുപോലെ പുറത്ത് പോയി മദ്യപിക്കും. ഭർത്താവിന് മാത്രമല്ല എല്ലാ പുരുഷന്മാരേയും ഒരുപടി അവരെ ഉയർത്തി വെക്കാറുണ്ട് ഞാൻ.
ആണുങ്ങൾ മദ്യപിച്ചതിന്റെ പേരിൽ ബഹളം ഉണ്ടാക്കേണ്ടതില്ല. വീട്ടിൽ വെച്ച് രണ്ടെണ്ണം അടിക്കാൻ സമ്മതിച്ചാൽ ഒരു കുപ്പി രണ്ടാഴ്ച കൊണ്ടേ തീർക്കൂ. അല്ലാത്തപക്ഷം പുറത്ത് പോയി ഒരു കുപ്പി ഒറ്റയടിക്ക് തീർക്കും. അത് കൂടുതൽ കുഴപ്പമാകും. ടച്ചിങ്സ് പോലും നമ്മളാണ് കൊടുക്കുന്നത്. വീട്ടിലിരുന്ന് കഴിച്ചോളൂ... കുപ്പി ഞാൻ മേടിച്ച് കൊണ്ടുവരാമെന്ന് പറയുന്ന ഭാര്യയാണ് താനെന്നും പ്രിയങ്ക പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സമയത്ത് തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് പ്രിയങ്ക വാർത്തകളിൽ ഇടം നേടിയിരുന്നു. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറഞ്ഞത്.
priyanka anoop openup about her thoughts about gender equality and husband wife relationship