നന്ദി വൈകി ആണേലും അവരുടെ പാകപ്പിഴ പറഞ്ഞാലോ...പേളിക്ക് ഇത്രയും ഹേറ്റേഴ്സോ! നാൾക്ക് നാൾ വിമർശനം കൂടുന്നു

നന്ദി വൈകി ആണേലും അവരുടെ പാകപ്പിഴ പറഞ്ഞാലോ...പേളിക്ക് ഇത്രയും ഹേറ്റേഴ്സോ! നാൾക്ക് നാൾ വിമർശനം കൂടുന്നു
Sep 24, 2025 02:00 PM | By Athira V

( moviemax.in) പേളി മാണിയുടെ പ്രശസ്തി മുൻനിര സിനിമാ താരങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ്. വീട്ടമ്മമാരുടെ പ്രിയങ്കരിയായി മാറിയ പേളി ഇവരുടെ കണ്ണിൽ ഉത്തമയായ കുടുംബിനിയാണ്. വിവാഹം കഴിഞ്ഞ ഒരു സ്ത്രീ പേളിയെ പോലെയായിരിക്കണമെന്നാണ് ഇവർ പറയുന്നത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നയാളാണ് പേളി. ജനങ്ങൾക്കിടയിലുള്ള ഈ ഇമേജ് പേളിയുടെ ജീവിത വിജയത്തിൽ വലിയൊരു ഘടകമാണ്. അതേസമയം ഇന്റർവ്യൂവർ, വ്ലോ​ഗർ എന്നീ നിലകളിൽ പേളിയെ വിമർശിക്കുന്നവരും ഏറെയാണ്. മക്കളുടെ സ്വകാര്യത ഇല്ലാതാക്കിയാണ് പേളി യൂട്യൂബ് ചാനൽ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നതെന്നാണ് ഇവരുടെ വാദം.

അടുത്ത കാലത്തായി പ്രധാനമായും ഉയർന്ന് വരുന്ന വിമർശനം മറ്റൊന്നാണ്. പേളി മാണിയുടെ ഇന്റർവ്യൂകൾ അൺ പ്രൊഫഷണലാണെന്നാണ് വാദം. ഇതിനുദാഹരണമാണ് പേളി മാണി ഷോയിലെ നിരവധി ഇന്റർവ്യൂകൾ വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പേളി വന്നിരിക്കുന്ന അതിഥിയെക്കുറിച്ച് അറിയുന്നതിലും താൽപര്യം കാണിക്കുന്നത് തന്റെ കുടുംബ കാര്യങ്ങൾ പറയാനാണെന്നാണ് പ്രധാന വിമർശനം. പ്രത്യേകിച്ചൊരു റിസേർച്ചും നടത്താതെ വെറുതെ സംസാരിക്കുകയാണ് പേളി ചെയ്യുന്നതെന്നും പലപ്പോഴും മുന്നിലിരിക്കുന്ന ആളുടെ കരിയറിലെ നേട്ടങ്ങളെക്കുറിച്ചോ പാതകളെക്കുറിച്ചോ യാതൊരു അറിവും പേളിക്കില്ലെന്നും വിമർശനമുണ്ട്.


ഈയടുത്തായി പേളി കൊണ്ട് വരുന്ന അതിഥികൾക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്നാണ് അഭിപ്രായങ്ങൾ. പേളി മാണിയുടെ അഭിമുഖത്തിൽ സാധാരണ പോലെ തമാശകൾ പറഞ്ഞ് സംസാരിക്കാൻ ധ്യാൻ ശ്രീനിവാസൻ തയ്യാറായില്ല. ഇത് മനപ്പൂർവമാണെന്ന് ധ്യാൻ പറഞ്ഞത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. പല റിയാക്ഷൻ വ്ലോ​ഗേർസും പേളിയുടെ അഭിമുഖങ്ങൾക്കെതിരെ സംസാരിക്കുന്നുണ്ട്.

ദ മല്ലു അനലിസ്റ്റ് എന്ന പ്രമുഖ റിയാക്ഷൻ വ്ലോ​ഗറും ഇപ്പോൾ പേളി മാണിക്കെതിരെ സംസാരിച്ചു. പേളി വരുന്ന അതിഥികളെക്കുറിച്ച് കൃത്യമായി പഠിക്കുന്നില്ലെന്നും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ താൽപര്യം പോലും കാണിക്കുന്നില്ലെന്നുമാണ് മല്ലു അനലിസ്റ്റിന്റെ വിമർശനം. നിരവധി കമന്റുകളും വരുന്നുണ്ട്. 


"പേർളി ഒക്കെ ഭാഗ്യവതി ആണ് വീണയെ ട്രോളുന്ന പോലെ ഒരുത്തരും ട്രോൾ ചെയ്യില്ല. എന്തായാലും ഒരുപാട് നന്ദി വൈകി ആണേലും അവരുടെ പാകപ്പിഴ പറഞ്ഞാലോ" എന്നാണ് ഒരു കമന്റ്. നൂറിലേറെ കമന്റുകൾ പേളിയെ വിമർശിക്കുന്നതാണ്. ‍പേളിക്ക് ഇത്രമാത്രം ഹേറ്റേഴ്സ് ഉണ്ടോ എന്ന് കമന്റ് ബോക്സ് കണ്ടാൽ പേളി ആരാധകർ ചിന്തിക്കും. തുടരെ വിമർശനങ്ങൾ വരുന്നതിനാൽ പഴയത് പോലെ ഇന്റർവ്യൂകൾ ചെയ്താൽ വിമർശനം ഇനിയും കൂടാനിടയുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. അടുത്ത കാലത്താണ് പേളിയെ വിമർശിക്കുന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകാൻ തുടങ്ങിയത്.

അതേസമയം പേളിയുടെ ഇന്റർവ്യൂ വീഡിയോകൾക്ക് താഴെ ഇത്തരം കമന്റുകൾ കാണാറേയില്ല.ഇവ നീക്കം ചെയ്യപ്പെടുന്നു എന്നാണ് നെറ്റിസൺസ് പറയുന്നത്. തന്റെ ഇമേജിൽ വളരെ ശ്രദ്ധാലുവാണ് പേളി. ബി​ഗ് ബോസിന് ശേഷമാണ് പേളി മാണി വീട്ടമ്മമാരുടെ പ്രിയങ്കരിയായത്. അതേസമയം അന്ന് മുതൽ വിമർശനവുമുണ്ട്, പേളി ഫേക്ക് ആണെന്ന് ഷോയിൽ സഹമത്സരാർത്ഥികൾ പറഞ്ഞിരുന്നു.

pearlemaaney get back to back criticization even when fans are celebrating her

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories