'കയറുന്നതിനു മുൻപ് കുറച്ച് തന്നു, എല്ലാവർക്കും അങ്ങനെയാണോയെന്ന് അറിയില്ല, ബി​ഗ് ബോസിൽ നിന്ന് പേയ്മെന്റ് ലഭിച്ചതിങ്ങനെ...!' -അർജുൻ ശ്യാം

'കയറുന്നതിനു മുൻപ് കുറച്ച് തന്നു, എല്ലാവർക്കും അങ്ങനെയാണോയെന്ന് അറിയില്ല, ബി​ഗ് ബോസിൽ നിന്ന് പേയ്മെന്റ്  ലഭിച്ചതിങ്ങനെ...!' -അർജുൻ ശ്യാം
Sep 23, 2025 03:58 PM | By Athira V

(moviemax.in) ബി​ഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥികളായി വരുന്നവർക്ക് മുന്നിലുള്ള റിസ്കുകൾ ഏറെയാണ്. തന്റെ വ്യക്തിത്വവും നല്ലതും മോശവുമായ സ്വഭാവങ്ങളുമെല്ലാം ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുകയാണ് മത്സരാർത്ഥികൾ. ഷോ കഴിഞ്ഞാലും ഷോയിലെ സംഭവ വികാസങ്ങളും ജനങ്ങളുടെ വിമർശനങ്ങളുമെല്ലാം മനസിൽ കിടന്നേക്കും. മാനസികമായി വലിയ വെല്ലുവിളിയാണ് ഇവർ ഏറ്റെടുക്കുന്നത്. ഇതെല്ലാമായിട്ടും ബി​ഗ് ബോസിലേക്ക് ഇവർ പോകുന്നതിന് കാരണം ഷോ തുറന്ന് വെക്കുന്ന സാധ്യതകളാണ്.

ലെെം ലെെറ്റിൽ ഒരു ഐഡന്റിറ്റി ഉണ്ടാക്കാനും ഈ ജനശ്രദ്ധ ഉപയോ​ഗിച്ച് കരിയറിൽ വളരാനും പലർക്കും സാധിക്കുന്നു. മാത്രവുമല്ല മലയാളത്തിൽ മറ്റൊരു റിയാലിറ്റി ഷോയും നൽകാത്ത അത്രയും പ്രതിഫലവും ലഭിക്കും. സിനിമ സ്വപ്നം കണ്ട് ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയ ആളാണ് അർജുൻ ശ്യാം. ആ​ഗ്രഹം സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മിറേഷ് എന്ന സിനിമയിൽ ഒരു വേഷം അർജുൻ ചെയ്തി‌ട്ടുണ്ട്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ.

ബി​ഗ് ബോസിന് ശേഷം തനിക്ക് ലഭിച്ച അം​ഗീകാരങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അർജുൻ സംസാരിക്കുന്നുണ്ട്. ഇതിൽ ബി​ഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലത്തെക്കുറിച്ചും അർജുൻ പരാമർശിക്കുന്നുണ്ട്. പോർട്രേയൽസ് ബെെ ​ഗദ്ദാഫിയിൽ സംസാരിക്കുകയായിരുന്നു അർജുൻ. പേയ്മെന്റ് കി‌ട്ടും. നമുക്ക് സ്റ്റാർ നെറ്റ് വർക്കാണ് തരുന്നത്. എല്ലാവർക്കും ഒരുപോലെയാണോ എന്നെനിക്ക് അറിയില്ല.


എന്റെ കാര്യത്തിൽ കയറുന്ന സമയത്ത് കുറച്ച് പെെസ തന്നു. പിന്നെ ഇറങ്ങിക്കഴിഞ്ഞിട്ട്. പിന്നെ കുറേ നാൾ കഴിഞ്ഞിട്ട്. ഘട്ടം ഘ‌ട്ടമായാണ് പെെസ കിട്ടുക. എനിക്ക് വേണ്ടി ഷോപ്പ് ചെയ്തിരുന്നത് ഞാൻ തന്നെയാണ്. ബി​ഗ് ബോസിൽ ധരിക്കാൻ കൊളാബറേഷൻ ചെയ്തിട്ടില്ല. ഞാൻ തന്നെ മേടിച്ച് വീട്ടിൽ വെച്ചിരുന്നു. കുറേ വർഷത്തെ തയ്യാറെടുപ്പ് എനിക്കുണ്ടായിരുന്നു. ബി​ഗ് ബോസിൽ കയറണമെന്ന് എനിക്കാ​ഗ്രഹമുണ്ടായിരുന്നു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ധരിച്ച ഡ്രസുകൾ സ്റ്റോക്ക് ചെയ്ത് വെച്ചിരുന്നു.

ബി​ഗ് ബോസിൽ നിന്ന് ലഭിച്ച തുക കൊണ്ട് ആ​ഗ്രഹിച്ച് വാങ്ങിച്ചത് എന്റെ കാറാണ്. 2023 ൽ ഞാൻ നോക്കിയ കാറാണ്. അന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ബി​ഗ് ബോസിൽ നിന്നിറങ്ങിക്കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചു. ഇഎംഐ ആണ്. എനിക്ക് റേഞ്ച് റോവറൊക്കെ ഇഷ്ടമാണ്. അത്ര എനിക്ക് പറ്റില്ല, അതിന്റെ കോപ്പി മോഡലാണ് ക്രെറ്റ. ബി​ഗ് ബോസ് മത്സരാർത്ഥികളിൽ ചിലരുമായി ഇപ്പോഴും കോൺടാക്ടുണ്ടെന്നും അർജുൻ പറഞ്ഞു.


ബി​ഗ് ബോസ് എന്ന പ്ലാറ്റ്ഫോം ഞാൻ ചൂസ് ചെയ്തത് സിനിമയിലേക്ക് എൻട്രി കിട്ടാൻ വേണ്ടി തന്നെയായിരുന്നു. ഒരു മെയിൽ മോഡലായി നിന്ന് സിനിമാ രം​ഗത്തേക്ക് വരിക ഭയങ്കര പാടാണ്. 4-5 വർഷം ഞാൻ മോഡലായിരുന്നു. മോഡൽ ഫ്ലക്സിബിൾ അല്ല എന്ന ധാരണയുണ്ട്. അത് സത്യമാണ്. അത് നമ്മൾ മാറ്റിയെടുക്കണമെന്നും അർജുൻ പറഞ്ഞു. ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ.

അധികം ഹേറ്റേഴ്സ് അർജുന് ഉണ്ടായിരുന്നില്ല. അതേസമയം സേഫ് ​ഗെയിമായിരുന്നു അർജുന്റേതെന്ന് വിമർശനവും വന്നിട്ടുണ്ട്. പ്രശ്നങ്ങൾ ഒരുപാ‌ടുണ്ടായിരുന്ന സീസണിലാണ് അർജുൻ മത്സരാർത്ഥിയായി വന്നത്. പ്രശ്നങ്ങളിലൊന്നും പെടാതെ നല്ല ഇമേജ് അർജുന് ഷോയിലൂടെ ലഭിച്ചു. സിനിമാ രം​ഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് അർജുന്റെ പ്രതീക്ഷ.

biggboss fame arjunshyam opensup about what he bought with his salary from show

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup