ഒരു ഡ്രാമ ത്രില്ലർ.....? നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യുടെ ടീസർ പുറത്ത്

ഒരു ഡ്രാമ ത്രില്ലർ.....? നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം ‘പാതിരാത്രി’യുടെ ടീസർ പുറത്ത്
Sep 22, 2025 05:40 PM | By VIPIN P V

വ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അവർ തമ്മിൽ ഉള്ള വ്യക്തി ബന്ധവും അതിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും എല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നുണ്ട്.

പോലീസുകാരുടെ ജീവിതത്തെ വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും “പാതിരാത്രി”. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

നവ്യയെയും സൗബിനെയും പൊലീസ് യൂണിഫോമിൽ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരുന്നു. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.



A drama thriller The teaser of Navya Nair Soubin Shahir film Pathiratri is out

Next TV

Related Stories
'കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...'; കലാഭവൻ നവാസിനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ് ബക്കർ

Sep 22, 2025 10:09 PM

'കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...'; കലാഭവൻ നവാസിനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ് ബക്കർ

'കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...'; കലാഭവൻ നവാസിനെ കുറിച്ച് ജ്യേഷ്ഠൻ നിയാസ്...

Read More >>
'ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട...'; 'ദൃശ്യം 3' യെക്കുറിച്ച് മോഹൻലാൽ

Sep 22, 2025 12:45 PM

'ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട...'; 'ദൃശ്യം 3' യെക്കുറിച്ച് മോഹൻലാൽ

'ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട...'; 'ദൃശ്യം 3' യെക്കുറിച്ച്...

Read More >>
കാത്തിരിപ്പിന് തിരിതെളിഞ്ഞു...! ജോർജ്കുട്ടിയും കുടുംബവും മൂന്നാം തവണയും എത്തുന്നു, 'ദൃശ്യം 3' ആരംഭിച്ചു

Sep 22, 2025 12:24 PM

കാത്തിരിപ്പിന് തിരിതെളിഞ്ഞു...! ജോർജ്കുട്ടിയും കുടുംബവും മൂന്നാം തവണയും എത്തുന്നു, 'ദൃശ്യം 3' ആരംഭിച്ചു

ജോർജ്കുട്ടിയും കുടുംബവും മൂന്നാം തവണയും എത്തുന്നു, 'ദൃശ്യം 3'...

Read More >>
ഷൂട്ട് കഴിഞ്ഞ് ഇറങ്ങിപ്പോയി റിമി, അത്രയും ക്രൂരമായി ഞാൻ തമാശ പറയാറില്ല; ശരത്തുമായി റിമിക്കുണ്ടായ പ്രശ്നം

Sep 22, 2025 11:49 AM

ഷൂട്ട് കഴിഞ്ഞ് ഇറങ്ങിപ്പോയി റിമി, അത്രയും ക്രൂരമായി ഞാൻ തമാശ പറയാറില്ല; ശരത്തുമായി റിമിക്കുണ്ടായ പ്രശ്നം

ഷൂട്ട് കഴിഞ്ഞ് ഇറങ്ങിപ്പോയി റിമി, അത്രയും ക്രൂരമായി ഞാൻ തമാശ പറയാറില്ല; ശരത്തുമായി റിമിക്കുണ്ടായ പ്രശ്നം...

Read More >>
മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

Sep 22, 2025 08:06 AM

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച്...

Read More >>
Top Stories










https://moviemax.in/- //Truevisionall